ഇതെന്തൊരു പിച്ചാണ്? പിച്ചിനെ പ്രാകി കളിക്കാർ; ലോകകപ്പിലെ മോശം പിച്ചിനെതിരെ ക്യാപ്റ്റന്റെ വിമര്‍ശനം

Last Modified ഞായര്‍, 2 ജൂണ്‍ 2019 (13:08 IST)
ഇംഗ്ലണ്ടില്‍ ലോകകപ്പിന് തുടക്കമാകുന്നതിന് മുൻപ് ഏറെ വാഴ്ത്തപ്പെട്ട പിച്ചിനെ കളിക്കാരടക്കം തള്ളിപ്പറയുകയാണ്.
വലിയ സ്‌കോറുകള്‍ പിറക്കുന്ന പിച്ചായിരിക്കും ഒരുക്കുകയെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, ഏറ്റവും മോശം പിച്ചുകളിലൊന്നായി മാറിയിരിക്കുകയാണ് ഈ പിച്ച്.

ലോകകപ്പിന് തൊട്ടുമുന്‍പ് ഇംഗ്ലണ്ടും പാക്കിസ്ഥാനും തമ്മില്‍ നടന്ന ഏകദിന പരമ്പരയിലെ എല്ലാ മത്സരങ്ങളിലും 340 മുകളില്‍ ടീമുകള്‍ സ്‌കോര്‍ ചെയ്തതോടെ വമ്പന്‍ ടോട്ടലുകള്‍ ലോകകപ്പിലും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു.

എന്നാല്‍, കണക്കുകൂട്ടലുകളെല്ലാം തെറ്റിക്കുന്നതാണ് ലോകകപ്പിലെ പിച്ചുകളെന്ന് ആദ്യ മത്സരങ്ങള്‍ തെളിയിക്കുന്നു. ആദ്യം ബാറ്റ് ചെയ്യുന്ന ടീമുകള്‍ തകര്‍ന്നടിയുകയും രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ അനായാസം ജയിക്കുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്.

പാക്കിസ്ഥാനും ശ്രീലങ്കയും അഫ്ഗാനിസ്ഥാനുമെല്ലാം ആദ്യം ബാറ്റ് ചെയ്ത് തകരുന്നതാണ് കണ്ടത്. കാര്‍ഡിഫില്‍ നടന്ന ശ്രീലങ്ക ന്യൂസിലന്‍ഡ് മത്സരത്തിനുശേഷം ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിമുത് കരുണരത്‌നെ പിച്ചിനെ വിമര്‍ശിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :