പരിക്കേറ്റപ്പോഴും വെള്ളം വേണ്ടെന്ന് അം‌ല, താരം ലോക കപ്പ് കളിച്ചത് നോമ്പ് പിടിച്ച്

Last Modified ശനി, 1 ജൂണ്‍ 2019 (07:56 IST)
ലോക കപ്പിലെ ആദ്യ മത്സരം ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലായിരുന്നു. മത്സരത്തിൽ ഇംഗ്ലണ്ട് അനായേസേന ജയം ഉറപ്പിക്കുകയായിരുന്നു. എന്നാൽ, ഗ്രൌണ്ടിലെത്തിയ അം‌ലയുടെ തീരുമാനത്തെ വാനോളം പുകഴ്ത്തുകയാണ് ക്രിക്കറ്റ് ലോകം. ശക്തമായ, സമ്മർദ്ദമുള്ള കളിയായിരുന്നിട്ട് കൂടി അം‌ല നോമ്പെടുത്താണ് ഗ്രൌണ്ടിലെത്തിയതെന്നതാണ് മനോഹരമായ കാഴ്ച.

ഇംഗ്ലണ്ടിനെതിരെ വലിയ തോല്‍വിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് നേരിടേണ്ടി വന്നത്. മത്സരത്തില്‍ 14 റണ്‍സ് എടുക്കുന്നതിനിടെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ തിരിച്ചടിയേറ്റത്. ആര്‍ച്ചറുടെ 144.8 കിലോമീറ്റര്‍ സ്പീഡില്‍ വന്ന പന്ത് ബൗണ്‍സ് ചെയ്ത് അംലയുടെ ഹെല്‍മെറ്റില്‍ ഇടിക്കുകയായിരുന്നു. ഇതോടെ ഗ്രൗണ്ടില്‍ പ്രഥമ ശുശ്രൂശയ്ക്ക് വിധേയനായ താരം റിട്ടയേഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു.

ഇതിനിടെ അംലയ്ക്ക് വെള്ളം നല്‍കാന്‍ ദക്ഷിണാഫ്രിക്കന്‍ ടീമംഗങ്ങള്‍ ശ്രമിച്ചു. എന്നാല്‍ താരം സ്‌നേഹപൂര്‍വ്വം നിരസിക്കുകയായിരുന്നു. റമദാന്‍ മാസമായതിനാല്‍ നോമ്പ് പിടിച്ചായിരുന്നു താരം കളത്തിലിറങ്ങിയത്. അതിനാലാണ് താരം വെള്ളം കുടിക്കാന്‍ നിരസിച്ചത്. സാമൂഹ്യ മാധ്യമങ്ങളില്‍ നോമ്പ് പിടിച്ച് കളിക്കാനിറങ്ങിയ അംലയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :