തകർന്നടിഞ്ഞ് ഇന്ത്യ, പ്രതീക്ഷ ധോണിയിലാണെന്ന് അജു വർഗീസ്

ധോണി, അതൊരു പ്രതീക്ഷയാണ്: അജു വർഗീസ്

Last Modified ബുധന്‍, 10 ജൂലൈ 2019 (17:35 IST)
ലോകകപ്പിന്റെ ആദ്യസെമിയിൽ ഇന്ത്യയ്ക്ക് കാലിടറുന്നു. തുടക്കം തന്നെ പിഴച്ചു. ന്യൂസിലൻഡ് അടിച്ച് കൂട്ടിയ 240 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് 5 റൺസിനുള്ളിൽ നഷ്ടമായത് 3 വിക്കറ്റ്. ഇന്ത്യയുടെ മുൻ‌നിരയായ രോഹിത് ശർമ, വിരാട് കോഹ്ലി, കെ എൽ രാഹുൽ എന്നിവർ നിമിഷ നേരങ്ങൾക്കുള്ളിലാണ് ക്രീസ് വിട്ടത്.

പിന്നാലെയിറങ്ങിയ ദിനേഷ് കാർത്തിക്കും കുറച്ച് നേരം തരക്കേടില്ലാതെ പിടിച്ച് നിന്ന റിഷഭ് പന്തും കളം വിട്ടതോടെ ആരാധകരുടേയും ഇന്ത്യൻ ടീമിന്റേയും പ്രതീക്ഷകളെല്ലാം ഒരാളിലേക്ക് മാത്രമായി ഒതുങ്ങി. ഇന്ത്യയുടെ അതികായനായ മഹേന്ദ്രസിംഗ് ധോണി. അതുതന്നെയാണ് നടൻ അജു വർഗീ‍സിനും പറയാനുള്ളത്. പ്രതീക്ഷ മുഴുവൻ ധോണിയിലാണെന്ന് താരം ഫേസ്ബുക്കിൽ കുറിച്ചു.

പിടിച്ച് നില്‍ക്കുമെന്ന് തോന്നിപ്പിച്ച പന്തും വീണതോടെ സമ്മര്‍ദത്തിലാണ് ഇന്ത്യ. ക്രീസിൽ ഇപ്പോഴുള്ളത് ധോണിയും ഹാർദ്ദിക് പാണ്ഡ്യയും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :