ശ്രീലങ്കയെ 7 വിക്കറ്റിന് തകര്‍ത്ത് ന്യൂസിലന്‍ഡ്

Srilanka, Newsealand, Mccullam, Guptil, ശ്രീലങ്ക, ന്യൂസിലന്‍ഡ്, മക്കല്ലം, ഗുപ്തില്‍
ക്രൈസ്റ്റ്‌ചര്‍ച്ച്| Last Modified ശനി, 26 ഡിസം‌ബര്‍ 2015 (12:54 IST)
ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ന്യൂസിലന്‍ഡിന് ഏഴുവിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത 188 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് 21 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു.

56 പന്തുകളില്‍ 79 റണ്‍സെടുത്ത ഗുപ്തിലിന്‍റെയും 25 പന്തില്‍ 55 റണ്‍സെടുത്ത മക്കല്ലത്തിന്‍റെയും ബാറ്റിംഗ് കരുത്തിലാണ് കുറഞ്ഞ ഓവറുകളില്‍ത്തന്നെ വിജയം വെട്ടിപ്പിടിക്കാന്‍ ന്യൂസിലന്‍ഡിന് കഴിഞ്ഞത്. ലങ്കയ്ക്കുവേണ്ടി സിരിവര്‍ധനെ രണ്ടുവിക്കറ്റുകളും ദില്‍‌ഷന്‍ ഒരു വിക്കറ്റും നേടി.

ശ്രീലങ്കയ്ക്കുവേണ്ടി 66 റണ്‍സെടുത്ത് ടോപ്സ്കോററായതും സിരിവര്‍ധനെ തന്നെയാണ്. കുലശേഖര 58 റണ്‍സെടുത്തു. ന്യൂസിലാന്‍ഡിനുവേണ്ടി ഹെന്‍‌ട്രി നാലുവിക്കറ്റുകള്‍ വീഴ്ത്തി. ബ്രേസ്‌വെല്‍ മൂന്നും മക്‍ക്ലെനഗന്‍ രണ്ടുവിക്കറ്റും നേടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :