കൊളംബോ|
Last Modified ചൊവ്വ, 1 സെപ്‌റ്റംബര്‍ 2015 (16:20 IST)
നിര്‍ണ്ണായകമായ മൂന്നാം ടെസ്റ്റില്‍ ശ്രീലങ്കയെ 117
റണ്‍സിന് തോല്പിച്ച് ഇന്ത്യക്ക് ചരിത്ര ജയം. മൂന്നാം ടെസ്റ്റിൽ 386 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ലങ്ക 268 റൺസിന് പുറത്താകുകയായിരുന്നു. ഇതോടെ മൂന്നു ടെസ്റ്റുകളുടെ പരമ്പര
ഇന്ത്യ 2-1 ന്
സ്വന്തമാക്കി. ശ്രീലങ്കയില്‍ ഇന്ത്യ ഒരു പരമ്പര നേടുന്നത് 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. 1993ൽ മുഹമ്മദ് അസ്ഹറുദ്ദീന്‍ നേതൃത്വത്തിലാണ് ഇന്ത്യ ഏറ്റവും ഒടുവിൽ ശ്രീലങ്കയിൽ പരമ്പര നേടിയത്. ക്യാപ്‌റ്റന്‍ ആഞ്ചലോ മാത്യൂസ്(110)
ഏകനായി പൊരുതിയെങ്കിലും ലങ്കയ്ക്ക് വിജയിക്കാനായില്ല.
ഇന്ന് ചായയ്ക്കു പിരിയുമ്പോൾ ആറിന് 249 എന്ന ഭേതപ്പെട്ട നിലയിലായിരുന്നു ലങ്ക. എന്നാല്‍ ചായയ്ക്കു ശേഷമുള്ള ആദ്യ ഓവറിൽ തന്നെ മാത്യൂസിനെ(110) പുറത്താക്കി ഇശാന്ത് ശർമ ലങ്കയ്ക്ക് പ്രഹരമേല്പിച്ചു. പിന്നീടെത്തിയ രംഗണ ഹെറാത്തിനെ അശ്വൻ പുറത്താക്കി. അഞ്ചിന് 107 എന്ന നിലയിൽ തകര്‍ച്ചയെ നേരിട്ട ലങ്കയെ ക്യാപ്റ്റന്‍ ഏഞ്ചലോ മാത്യൂസിന്റെ സെഞ്ചുറിയും
കുശാൽ പേരേരയുടെ അര്‍ധ സെഞ്ചുറിയുമാണ് (70) കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 135 റൺസ് കൂട്ടിച്ചേർത്തു. ഇന്ത്യക്കു വേണ്ടി ആർ അശ്വിൻ നാലും ഇശാന്ത് ശർമ മൂന്നും വിക്കറ്റുകൾ വീതം വീഴ്ത്തി. ആദ്യ ഇന്നിങ്സിൽ ഇശാന്ത് ശർമ അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു.