കൊളംബോ:|
Last Modified ബുധന്‍, 19 ഓഗസ്റ്റ് 2015 (10:31 IST)
ശ്രീലങ്കക്കെതിരായ പരമ്പരയില്‍ പിന്നിലായെങ്കിലും ഇന്ത്യന്‍ ടീമിന്റെ കളി ശൈലി മാറ്റുന്ന കാര്യം ആലോചനയിലേ ഇല്ലെന്നു ടീം ഡയറക്‌ടര്‍ രവി ശാസ്‌ത്രി . എന്നാല്‍ മൂന്നു സ്‌പിന്നര്‍മാരെ കൈകാര്യം ചെയ്‌തതില്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിക്കു പിഴച്ചെന്ന നിരീക്ഷണത്തെയും ശാസ്‌ത്രി അനുകൂലിച്ചില്ല.
കാര്യങ്ങള്‍ കോഹ്‌ലി പഠിച്ചുവരുന്നുണ്ടെന്നും
കൂടുതല്‍ കളികള്‍ കളിക്കുന്നതോടെ കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാനാവുമെന്നായിരുന്നു മറുപടി. താരങ്ങള്‍ സ്വന്തം ചുമലില്‍ സമ്മര്‍ദം അടിച്ചേല്‍പ്പിച്ചതാണു മത്സരത്തിലെ പരാജയത്തിന് കാരണമായതെന്ന്
അദ്ദേഹം പറഞ്ഞു. അടുത്ത രണ്‌ടു ടെസ്റ്റുകളും ഭയമില്ലാതെ കളിക്കുമെന്നും അദ്ദേഹം പറഞ്ഞു.