പല്ലക്കിലെ|
Last Updated:
ശനി, 4 ജൂലൈ 2015 (11:19 IST)
പാകിസ്ഥാനെതിരായ മൂന്നാം ക്രിക്കറ്റ്
ടെസ്റ്റിന്റെ
ഒന്നാം ദിനം
ശ്രീലങ്കയ്ക്ക്
ബാറ്റിംഗ് തകർച്ച. ആദ്യ ദിനം കളിനിറുത്തുമ്പോള്‍
ശ്രീലങ്ക 272/8 എന്ന നിലയിലാണ്.
കരുതലോടെ കളിച്ച കരുണാ രത്നയുടെ
ബാറ്റിംഗാണ് ലങ്കയെ 200 കടത്തിയത്. 230 പന്ത് നേരിട്ട കരുണാ രത്നെ 14 ഫോറുൾപ്പെടെ 130 റൺസ് നേടി. നാല് വിക്കറ്റ് നേടിയ പാക് ലെഗ് സ്പിന്നർ യാസിർ ഷായാണ് ലങ്കൻ ബാറ്റിംഗിന്റെ നട്ടെല്ലൊടിച്ചത്.
അസർ അലിയും, രാഹത്ത് അലിയും
രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.