ട്വന്റി-20 ലോകകപ്പ്: ടോസ് നേടിയ ന്യൂസിലാന്റ് ബാറ്റിങ്ങ് തിരഞ്ഞെടുത്തു

ട്വന്റി-20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്റ് ബാറ്റിങ്ങ് തിരഞ്ഞെടുത്തു. രവിചന്ദ്ര അശ്വിന്‍ എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ സിക്സറടിച്ച് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്ട്ടില്‍ നിലപാട് വ്യക്തമാക്കി. രണ്ടാം പന്തില്‍ ഗുപ്ട്ടിലിനെ

rahul balan| Last Modified ചൊവ്വ, 15 മാര്‍ച്ച് 2016 (20:00 IST)
ട്വന്റി-20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്റ് ബാറ്റിങ്ങ് തിരഞ്ഞെടുത്തു. രവിചന്ദ്ര അശ്വിന്‍
എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ സിക്സറടിച്ച് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്ട്ടില്‍ നിലപാട് വ്യക്തമാക്കി. രണ്ടാം പന്തില്‍ ഗുപ്ട്ടിലിനെ വിക്കറ്റിനു മുന്‍പില്‍ കുരുക്കി അശ്വിന്‍ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നല്‍കി.

കൈന്‍ വില്യംസനെ റൈനയുടെ പന്തില്‍ സ്റ്റമ്പ് ചെയ്ത് ധോണി പുറത്താക്കി.

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഏഴ് ഓവറില്‍ ന്യൂസിലാന്റ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 40 റണ്‍സെടുത്തു. കോളിന്‍ മന്‍്റോയെ ഹര്‍ദിക്ക് പാന്ധ്യയുടെ കൈകളില്‍ എത്തിച്ച് നേഹ്റ ഇന്ത്യയ്ക്ക് രണ്ടാം വിക്കറ്റ് സമ്മാനിച്ചു.

ഏഷ്യാ കപ്പ് ഫൈനല്‍ കളിച്ച ടീമിനെ തന്നെ നിലനിര്‍ത്തിയാണ് ഇന്ത്യ ആദ്യ മത്സരത്തിന് ഇറങ്ങിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :