ഇന്ത്യ ട്വന്റി-20 ലോകകപ്പില്‍ പരാജയപ്പെടും; കപ്പ് പാകിസ്ഥാനാണെന്ന് ജ്യോതി ശാസ്ത്രജ്ഞന്‍

ഫൈനലില്‍ പാകിസ്താനും ഇന്ത്യയും ഏറ്റുമുട്ടിയാല്‍ ജയം പാകിസ്താനായിരിക്കും

ട്വന്റി-20 ലോകകപ്പ് , ഇന്ത്യ - പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരം , ഗ്രീന്‍സ്റ്റണ്‍ ലോബോ , മഹേന്ദ്ര സിംഗ് ധോണി
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 15 മാര്‍ച്ച് 2016 (05:23 IST)
സ്വന്തം മണ്ണില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ കിരീടം ചൂടാന്‍ കാത്തിരിക്കുന്ന മഹേന്ദ്ര സിംഗ് ധോണിക്കും കൂട്ടര്‍ക്കും നിരാശയേകി ഇന്ത്യന്‍ ജ്യോതിശാസ്ത്രജ്ഞന്റെ പ്രവചനം. ഇന്ത്യയെ തോൽപ്പിച്ച് പാകിസ്ഥാന്‍ കപ്പ് സ്വന്തമാക്കുമെന്നാണ് ശാസ്ത്രജ്ഞൻ ഗ്രീന്‍സ്റ്റണ്‍ ലോബോയുടെ പ്രവചനം.

ഫൈനലില്‍ പാകിസ്താനും ഇന്ത്യയും ഏറ്റുമുട്ടിയാല്‍ ജയം പാകിസ്താനായിരിക്കും. ചെറിയ ടൂര്‍ണമെന്റുകളില്‍ കിരീടം ചൂടാന്‍ ധോണിയുടെ ടീമിന് സാധിച്ചെന്നു വരും. എന്നാല്‍, ഇത്തരം വലിയ ചാമ്പ്യന്‍ഷിപ്പുകളില്‍ കിരീടം നേടാനുള്ള കഴിവ് ധോണിയുടെ ടീമിനില്ലെന്നും ലോബോ പറഞ്ഞു. തന്റെ പ്രവചനം ഗവേഷണങ്ങളുടെയും ശാസ്ത്രീയ നിഗമനങ്ങളുടെയും അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

2011ലെ ലോകകപ്പിൽ പങ്കെടുത്ത ടീം ക്യാപ്റ്റൻമാരിൽ ഏറ്റവും നല്ല ജാതകം ധോണിയുടെതായിരുന്നു. എന്നാല്‍ ഇത്തവണ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ജയം ഷാഹിദ് അഫ്രീദിയുടെ ടീമിനാണെന്നും ഗ്രീന്‍സ്റ്റണ്‍ ലോബോ പറയുന്നു. വാട് ഈസ് യുവര്‍ ട്രൂ സോഡിയാക് സൈന്‍ എന്ന പേരില്‍ ഒരു പുസ്തകത്തിന്റെ രചയിതാവു കൂടിയാണ് ലോബോ. മാര്‍ച്ച് 19നുള്ള ഇന്ത്യ- പാകിസ്താന്‍ മത്സരത്തില്‍ ജയം ഇന്ത്യക്കൊപ്പമായിരിക്കുമെന്നും ലോബോ കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :