ധോണിയുടെ ഈ ടീമിന് ചില സവിശേഷതകളുണ്ട്: ദ്രാവിഡ്

ധോണിയുടെ നായകത്വവും അതിവേഗത്തിലുള്ള നീക്കങ്ങളും ഇന്ത്യക്ക് കൂടുതല്‍ ശക്തിപകരും

 മഹേന്ദ്ര സിംഗ് ധോണി , ട്വന്റി-20 ലോകകപ്പ് , ഹാര്‍ദിക് പാണ്ഡ്യ
മുംബൈ| jibin| Last Modified ശനി, 12 മാര്‍ച്ച് 2016 (15:31 IST)
ട്വന്റി-20 ലോകകപ്പിന് അണിനിരക്കുന്ന ഇന്ത്യന്‍ ടീമിന് നിരവധി സവിശേഷതകളുണ്ടെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ്. ഓള്‍റൗണ്ട് മികവുള്ള മഹേന്ദ്ര സിംഗ് ധോണിയുടെ ടീം സെമിഫൈനലില്‍ എത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ധോണിയുടെ നായകത്വവും അതിവേഗത്തിലുള്ള നീക്കങ്ങളും ഇന്ത്യക്ക് കൂടുതല്‍ ശക്തിപകരുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ അവസാന നാലില്‍ എത്തുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. അവിടെനിന്ന് അങ്ങോട്ട് ഒരു ദിവസത്തെ മികവ് മാത്രമായിരിക്കും ആധാരം. ആരാണോ സെമിയില്‍ നന്നായി കളിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും ഫൈനല്‍ സാധ്യത. രാജ്യത്തെ ഏറ്റവും മികച്ച ഒരുപിടി താരങ്ങളുള്ള ടീമിനെയാണ് ധോണിക്ക് ലഭിച്ചിരിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യയയും പവന്‍ നേഗിയും പ്രതിഭാസ്പര്‍ശമുള്ള കളിക്കാരാണെന്നും ഇന്ത്യയുടെ വന്‍‌മതില്‍ പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :