ഗൂഗിള്‍ ഡൂഡില്‍ പറയുന്നു, ട്വന്‍റി20 ലോകകപ്പില്‍ ‘ഇംഗ്ലണ്ട് - ശ്രീലങ്ക’ മത്സരം ഇന്ന്!

ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലുള്ള കളി ഇന്നാണെന്ന് ഗൂഗിള്‍!

Google Doodle, T20, World Cup, England, Srilanka, ഗൂഗിള്‍ ഡൂഡില്‍, ട്വന്‍റി20, ലോകകപ്പ്, ഇംഗ്ലണ്ട്, ശ്രീലങ്ക
Last Modified വെള്ളി, 25 മാര്‍ച്ച് 2016 (17:22 IST)
ട്വന്‍റി20 ലോകകപ്പ് ക്രിക്കറ്റില്‍ വെള്ളിയാഴ്ച രണ്ട് കളികളാണ് നടക്കുന്നത്. രണ്ടും തീ പാറുന്ന പോരാട്ടം. ഒന്നാമത്തേത് പാകിസ്ഥാനും ഓസ്ട്രേലിയയും തമ്മില്‍. രണ്ടാമത്തെ മത്സരം വെസ്റ്റിന്‍ഡീസും ദക്ഷിണാഫ്രിക്കയും തമ്മില്‍.

എന്നാല്‍ ഗൂഗിള്‍ ഡൂഡിലിന് മാത്രം ഇതല്ലാതെ മൂന്നാമതൊരു കളിയുണ്ട്. അത് ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലാണ്. അപ്പോള്‍ സംശയമുദിക്കാം. ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലുള്ള മത്സരം ശനിയാഴ്ചയല്ലേ? അതേ. ശനിയാഴ്ചയാണ്. എന്നാല്‍ ഗൂഗിള്‍ ഡൂഡില്‍ അത് തെറ്റായി നല്‍കിയിരിക്കുകയാണ്.

അതും എല്ലാ ഭാഷയിലുമുള്ള ഗൂഗിള്‍ ഡൂഡിലില്‍ ഈ തെറ്റ് വന്നിട്ടില്ല. ഹിന്ദിയില്‍ മാത്രമാണ് ഇങ്ങനെയൊരു അബദ്ധം. എന്തായാലും ഗൂഗിള്‍ ഡൂഡില്‍ ഹിന്ദി കണ്ട് വിശ്വസിച്ച് ഇംഗ്ലണ്ടിന്‍റെയും ശ്രീലങ്കയുടെയും കളികാണാന്‍ ടിവിക്ക് മുന്നില്‍ കുത്തിയിരുന്ന് സമയം കളയേണ്ടതില്ല.

ശനിയാഴ്ച രാത്രി 7.30നാണ് ഇംഗ്ലണ്ട് - പോരാട്ടം. ഇതുവരെയുള്ള മത്സരത്തില്‍ ഇംഗ്ലണ്ട് രണ്ട് കളികളില്‍ ജയിച്ചു. എന്നാല്‍ ശ്രീലങ്കയ്ക്ക് ഒരു കളി മാത്രമേ ജയിക്കാനായുള്ളൂ. സെമി സാധ്യത നിലനിര്‍ത്താന്‍ രണ്ടുടീമുകള്‍ക്കും ശനിയാഴ്ച ജയം അനിവാര്യമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :