ക്രിക്കറ്റ് ചെറുപൂരത്തിന് നാളെ നാഗ്പൂരില്‍ തുടക്കം

ക്രിക്കറ്റ് ചെറുപൂരത്തിന് നാളെ നാഗ്പൂരില്‍ തുടക്കം

ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ്, നാഗ്പൂര്‍, ഇന്ത്യ, ടൂര്‍ണമെന്റ് twenty-20, world cup, nagpoor, india, tournament
rahul balan| Last Updated: തിങ്കള്‍, 14 മാര്‍ച്ച് 2016 (12:40 IST)
ക്രിക്കറ്റിലെ വേടിക്കേട്ടായ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന് നാളെ നാഗ്പൂരില്‍ തുടക്കമാകും. ആതിഥേയ ഇന്ത്യയും ന്യൂസിലാന്റും തമ്മിലാണ് ആദ്യ മത്സരം. ബാറ്റിങ്ങിലും ബൌളിങ്ങിലും മികച്ച ഫോമില്‍ തുടരുന്ന ഇരു ടീമുകളും ഏറ്റുമുട്ടുമ്പോല്‍ മത്സരഫലം തികച്ചും പ്രവചനാതീതമാണ്. എങ്കിലും സ്വന്തം നാട്ടിലെ കാണികളുടെ പിന്തുണ ഇന്ത്യയ്ക്ക് മുന്‍തൂക്കം നല്‍കും എന്നുറപ്പാണ്.

ഇന്ത്യയെ സംബന്ധിച്ച് നാട്ടില്‍ നടക്കുന്ന ടൂര്‍ണമെന്റ് ആയതുകൊണ്ട് കപ്പില്‍ കുറഞ്ഞ് ഒന്നും പ്രതീക്ഷിക്കാന്‍ കഴിയില്ല. പക്ഷെ ആതിഥേയ രാജ്യം എന്ന നിലയില്‍ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന്റെ ഇതുവരെയുള്ള കണക്കുകള്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നതല്ല. കാരണം അഞ്ചു വട്ടവും ലോകകപ്പ് സഞ്ചരിച്ചത് അഞ്ചു വ്യത്യസ്ത നാടുകളിലേക്കായിരുന്നു. ഇതുവരെ ആതിഥേയ രാജ്യത്തിന് കപ്പ് നേടാന്‍ കഴിഞ്ഞിട്ടുമില്ല. ഈ ശീലം മാറുമോ എന്ന് ഏപ്രില്‍ മൂന്നിന് നടക്കുന്ന ഫൈനലിനു ശേഷം അറിയാം.

ഇത്തവണ 10 ടീമുകളാണ് ലോകകപ്പിന് എത്തിയിരിക്കുന്നത്. ഏഴു വേദികളിലായി ആകെ 23 മൽസരങ്ങളാണ് ഉള്ളത്. യോഗ്യതാ റൗണ്ട് പൂർത്തിയായതോടെ മൽസര ചിത്രം വ്യക്തമായി. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക എന്നിവർക്കൊപ്പം യോഗ്യതാ റൗണ്ടിലെ അട്ടിമറി മികവുമായെത്തിയ അഫ്ഗാനിസ്ഥാനും ചേരുന്നതാണ് ഗ്രൂപ്പ് എ. ഇന്ത്യ, ഓസ്ട്രേലിയ, ന്യൂസീലൻഡ്, പാക്കിസ്ഥാൻ എന്നിവരുടെ ബി ഗ്രൂപ്പിലേക്കു യോഗ്യത നേടിയത് ബംഗ്ലദേശ് ആണ്.

ടൂര്‍ണമെന്റ് തുടങ്ങുമ്പോള്‍ പ്രതീക്ഷ നല്‍കിയിരുന്ന ടീമുകല്‍ക്കൊന്നും കപ്പ് നേടാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് മറ്റൊരു പ്രത്യേകത. 2007ൽ ദക്ഷിണാഫ്രിക്കയിൽ ആദ്യ ലോകകപ്പിൽ ചാംപ്യൻമാരായത് ഇന്ത്യയും പിന്നീടു നാലു തവണ പാക്കിസ്ഥാൻ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക എന്നിവരും കിരീടമണിഞ്ഞത് കണക്കുകൂട്ടലുകൾ എല്ലാം തെറ്റിച്ചാണ്. ഇത്തവണ അഫ്ഗാനിസ്ഥാൻ ഒഴികെയുള്ള എല്ലാ ടീമുകളും കപ്പ് നേടാന്‍ കെല്‍പ്പുള്ളവരാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :