പത്താന്‍‌കോട്ട് ആക്രമണം: പാക് അന്വേഷണ സംഘം നാളെ ഇന്ത്യയിലെത്തും

പത്താന്‍കോട്ട് ഭീകരാക്രമണം അന്വേഷിക്കുന്ന പാകിസ്ഥാന്‍ അന്വേഷണ സംഘം നാളെ ഇന്ത്യയിലെത്തും. പത്താന്‍കോട്ടിലെ സൈനികത്താവളത്തിലെത്തി അഞ്ചംഗ അന്വേഷണ സംഘം തെളിവുകള്‍ ശേഖരിക്കും. ഭീകരാക്രമണവുമായി ജെയ്‌ഷെ മുഹമ്മദിന് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭ

ന്യൂഡല്‍ഹി, പത്താന്‍‌കോട്ട്, പാകിസ്ഥാന്‍ Newdelhi, Pathankot, Paksthan
പത്താന്‍കോട്ട്| rahul balan| Last Modified ശനി, 26 മാര്‍ച്ച് 2016 (10:18 IST)
പത്താന്‍കോട്ട് ഭീകരാക്രമണം അന്വേഷിക്കുന്ന പാകിസ്ഥാന്‍ അന്വേഷണ സംഘം നാളെ ഇന്ത്യയിലെത്തും. പത്താന്‍കോട്ടിലെ സൈനികത്താവളത്തിലെത്തി അഞ്ചംഗ അന്വേഷണ സംഘം തെളിവുകള്‍ ശേഖരിക്കും. ഭീകരാക്രമണവുമായി ജെയ്‌ഷെ മുഹമ്മദിന് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി സംഘം ഇന്ത്യയില്‍ എത്തുന്നത്.

നേരത്തെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസുമായുള്ള കൂടിക്കാഴ്ചയില്‍ നേരത്തേ ധാരണയായത് പ്രകാരമാണ് സംഘം എത്തുന്നത്. ഇതാദ്യമായാണ് ഭീകരബന്ധം അന്വേഷിക്കുന്നതിന് വേണ്ടി പാക് സംഘം ഇന്ത്യയിലെത്തുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :