മൊഹലി|
rahul balan|
Last Modified ഞായര്‍, 27 മാര്‍ച്ച് 2016 (11:57 IST)
ലോകകപ്പ് ട്വന്റി-20യിലെ നിര്‍ണായക മത്സരത്തില്‍
ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും. ഇന്ന് ജയിക്കുന്ന ടീമിന് സെമിയില്‍ കടക്കാം. രണ്ടു ജയവുമായി നാലു വീതം പോയിന്റ് ആണ് ഇരു ടീമിന്റെയും സമ്പാദ്യം. റൺറേറ്റില്‍ ഓസ്ട്രേലിയ ഇന്ത്യയേക്കാള്‍ മുന്‍പിലാണ്. ജയിക്കുന്നത് ടീം സെമിയില്‍ എത്തും എന്നതിനാല്‍ ഇനി റണ്‍റേറ്റിന് പ്രാധാന്യമില്ല. ന്യൂസിലൻഡ് നേരത്തേ തന്നെ സെമി ഉറപ്പാക്കിയിട്ടുണ്ട്.
ലോകകപ്പിൽ മൊഹാലി ഇന്ത്യയുടെ ഭാഗ്യ ഗ്രൗണ്ട് ആണ്. 2011 ഏകദിന ലോകകപ്പ് സെമിയിൽ പാക്കിസ്ഥാനെ തോല്‍പ്പിച്ചത് ഇതേ ഗ്രണ്ടിലാണ് എന്നത് ഇന്ത്യയ്ക്ക് ആത്മവിശ്വാസം തരുന്നു. ട്വെന്റി-20യില്‍ ഓസ്ട്രേലിക്കേതിരെ ഇന്ത്യക്ക് മികച്ച റെക്കോര്‍ഡാണ് ഉള്ളത്. 12 മത്സേരങ്ങളില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ എട്ടിലും ജയം ഇന്ത്യയ്ക്കായിരുന്നു. നാലു മത്സരങ്ങളില്‍ ആസ്ട്രേലിയയും ജയിച്ചു.
ഓപ്പണർമാരായ ശിഖർ ധവാനും രോഹിത് ശർമ്മയും ഫോമിലേക്ക് ഉയരാത്തതാണ് ഇന്ത്യയുടെ പ്രധാന തലവേദന. മികച്ച ഫോമിലുള്ള വിരാട് കോഹ്‌ലിയിലാണ് ഇന്ത്യയുടെ മുഴുവന്‍ പ്രതീക്ഷയും. ബോളർമാർ അവസരത്തിനൊത്തുയരുന്നത് ടീമിന് ആത്മവിശ്വാസം പകരുന്നു. യുവ ബോളർമാരായ ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവര്‍ മികച്ച ഫോമിലാണ്. അശ്വിന്‍ നേതൃത്വം കൊടുക്കുന്ന സ്പിൻ നിരയും മികച്ച ഫോമിലാണെന്നത് ഇന്ത്യയ്ക്ക് മുന്‍തൂക്കം നല്‍കുന്നു.
അതേസമയം ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ തകര്‍ച്ചയോടെ തുടങ്ങിയ ഒസീസ് പാക്കിസ്ഥാനെതിരെ പുറത്തെടുത്ത ഓൾറൗണ്ട് പ്രകടനം ഏതൊരു ടീമിനും വെല്ലുവിളിയാണ്. ബാറ്റിങ്ങ് നിരയും ബോളിങ്ങ് നിരയുമ്ം ഫോമിലേക്ക് ഉയര്‍ന്നത് നായകൻ സ്റ്റീവ് സ്മിത്തിനും കൂട്ടർക്കും ഊർജം പകരും.