1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. WTC Final, India vs Australia Day 1

WTC Final, India vs Australia Day 1: ഒന്നാം ദിനം ഇന്ത്യ കാഴ്ചക്കാര്‍, പിടിമുറുക്കി ഓസ്‌ട്രേലിയ

ഡേവിഡ് വാര്‍ണര്‍ (43), മര്‍നസ് ലബുഷാനെ (26), ഉസ്മാന്‍ ഖവാജ (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്

WTC Final
WTC Final, India vs Australia Day 1: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന്റെ ഒന്നാം ദിനം ആധിപത്യം ഉറപ്പിച്ച് ഓസ്‌ട്രേലിയ. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 85 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് 327 റണ്‍സ് നേടിയിട്ടുണ്ട്. സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ് (156 പന്തില്‍ 146), സെഞ്ചുറിയിലേക്ക് കുതിക്കുന്ന സ്റ്റീവ് സ്മിത്ത് (227 പന്തില്‍ 95) എന്നിവരാണ് ഇപ്പോള്‍ ക്രീസില്‍. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ആദ്യ ദിനം തന്നെ 300 കൂടുതല്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചത് ഓസീസിന് ഗുണമായി. 
 
ഡേവിഡ് വാര്‍ണര്‍ (43), മര്‍നസ് ലബുഷാനെ (26), ഉസ്മാന്‍ ഖവാജ (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. ടോസ് ലഭിച്ച ഇന്ത്യ ഓസ്ട്രേലിയയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നാല് പേസര്‍മാരും ഒരു സ്പിന്നറുമായാണ് ഇന്ത്യ ഓസീസിനെതിരെ ഇറങ്ങിയിരിക്കുന്നത്. രവീന്ദ്ര ജഡേജയാണ് ഏക സ്പിന്നര്‍. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
'ഒരു താളവും ഇല്ലാത്ത ഉമേഷ് യാദവിന് വേണ്ടി അശ്വിനെ പുറത്തിരുത്തി, എനിക്ക് ഒന്നും മനസിലാകുന്നില്ല'; രൂക്ഷമായി പ്രതികരിച്ച് സുനില്‍ ഗവാസ്‌കര്‍