1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Nasser hussain predicts india will be world champions

WTC Final: ലോക ചാമ്പ്യന്മാര്‍ ഇന്ത്യ തന്നെ, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്‍പെ നാസ്സര്‍ ഹുസൈന്റെ പ്രവചനം

Nasser hussain
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസീസിനെ പരാജയപ്പെടുത്തി ഇന്ത്യ ലോക ചാമ്പ്യന്മാരാകുമെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസ്സര്‍ ഹുസൈന്‍. ഏത് പ്രതികൂല സാഹചര്യത്തിലും വിജയിക്കാന്‍ ഇന്ത്യയ്ക്കാകുമെന്ന് ഇന്ത്യ തെളിയിച്ചതാണെന്നും ഓവലിലെ സാഹചര്യങ്ങള്‍ അനുകൂലമാണെങ്കില്‍ ഇന്ത്യ തന്നെ വിജയിക്കുമെന്നും നാസ്സര്‍ ഹുസൈന്‍ പറയുന്നു.
 
2 സ്പിന്നര്‍മാര്‍, 2 പേസര്‍മാര്‍ എന്ന ഇക്വേഷനുമായി വരുന്ന ഇന്ത്യയ്ക്ക് ശാര്‍ദ്ധൂല്‍ താക്കൂറിനെ മൂന്നാം പേസറായും ഉപയോഗിക്കാവുന്നതാണ്. ഓവലിലെ സാഹചര്യത്തില്‍ മികച്ച ക്രിക്കറ്റാണ് ഇന്ത്യ കളിച്ചിട്ടുള്ളതെന്നും സമീപകാലത്ത് വിദേശങ്ങളിലും മികച്ച റെക്കോര്‍ഡുള്ള ഇന്ത്യയ്ക് ഫൈനലില്‍ വിജയിക്കാനാകുമെന്നും നാസ്സര്‍ ഹുസൈന്‍ പറയുന്നു.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ധോനിയ്ക്ക് ശേഷം ഐസിസി കിരീടം നേടുന്ന ആദ്യ ക്യാപ്റ്റനാകാൻ രോഹിത്തിനാകുമോ? കലാശപോരാട്ടം ഇന്ന്