WTC Final: ഐപിഎൽ പോലെയല്ല ടെസ്റ്റ്, കളി മാറും: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനെ പറ്റി ഗിൽ

അഭിറാം മനോഹർ| Last Modified ബുധന്‍, 7 ജൂണ്‍ 2023 (13:54 IST)
ഇക്കഴിഞ്ഞ ഐപിഎല്‍ സീസണില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി ക്രിക്കറ്റ് ലോകത്തെ ഒന്നാകെ അതിശയിപ്പിച്ച താരമായിരുന്നു ഇന്ത്യയുടെ സ്റ്റാര്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. സമീപകാലത്തായി ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും മികച്ച പ്രകടനമാണ് ഗില്‍ നടത്തുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഇന്ന് നടക്കാനിരിക്കെ ഫൈനല്‍ മത്സരത്തെ പറ്റി പ്രതികരിച്ചിരിക്കുകയാണ് ഗില്‍.

ഐപിഎല്ലിലെ ഫോം തനിക്ക് മികച്ച ആത്മവിശ്വാസം നല്‍കുന്നുവെന്നും എന്നാല്‍ ഐപിഎല്ലില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ സാഹചര്യവും വ്യത്യസ്തമായ ഗെയിമുമാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പെന്നും ഗില്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച കളിച്ച അന്തരീക്ഷത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ സാഹചര്യത്തില്‍ വ്യത്യസ്തമായ ഫോര്‍മാറ്റിലാണ് നമ്മള്‍ കളിക്കേണ്ടത്. 2021ലെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിയില്‍ നിന്നും ടീം ധാരാളം പഠിച്ചതായും കഴിഞ്ഞ തവണ ചെയ്ത പിഴവുകള്‍ മറികടക്കാന്‍ ശ്രമിക്കുമെന്നും ഗില്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :