അടിച്ചുകൂട്ടിയത് 571 റൺസ്, സെമിയിലും ഫൈനലിലും സെഞ്ചുറി, ലോറ കാഴ്ചവെച്ചത് അസാമാന്യ പോരട്ടവീര്യം

Laura Wolvaardt, ODI Worldcup, India vs Sa, Smriti Mandhana,ലോറ വോൾവാർഡ്, ഏകദിന ലോകകപ്പ്, ഇന്ത്യ- ദക്ഷിണാഫ്രിക്ക, സ്മൃതി മന്ദാന
അഭിറാം മനോഹർ| Last Modified തിങ്കള്‍, 3 നവം‌ബര്‍ 2025 (13:57 IST)
ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡ്. 9 ഇന്നിങ്ങ്‌സുകളില്‍ നിന്ന് 2 സെഞ്ചുറികളും 3 അര്‍ധസെഞ്ചുറികളും സഹിതം 571 റണ്‍സാണ് ലോറ അടിച്ചെടുത്തത്. സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 169 റണ്‍സ് നേടിയ ലോറ ഫൈനലില്‍ ഇന്ത്യക്കെതിരെയും സെഞ്ചുറിയുമായി തിളങ്ങി.


ലോകകപ്പിലെ
ഫൈനല്‍ മത്സരത്തില്‍ ഇന്ത്യക്കെതിരെ 98 പന്തില്‍ നിന്നും 101 റണ്‍സ് നേടിയ ലോറ വോള്‍വാര്‍ഡ് പുറത്തായതോടെയാണ് മത്സരത്തില്‍ ഇന്ത്യ വിജയമുറപ്പിച്ചത്. ലോകകപ്പിലെ റണ്‍ വേട്ടക്കാരില്‍ 9 ഇന്നിങ്ങ്‌സില്‍ നിന്നും 434 റണ്‍സുമായി ഇന്ത്യയുടെ സ്മൃതി മന്ദാനയാണ് രണ്ടാം സ്ഥാനത്ത്. 5 ഇന്നിങ്ങ്‌സില്‍ നിന്നും 328 റണ്‍സുമായി ഓസ്‌ട്രേലിയയുടെ ആഷ് ഗാര്‍ഡ്‌നറാണ് മൂന്നാം സ്ഥാനത്തുള്ളത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :