അനുബന്ധ വാര്‍ത്തകള്‍
- അനുഷ്ക എനിക്ക് വലിയ പ്രചോദനമാണ്, എനിക്കായി ഒരുപാട് ത്യാഗങ്ങൾ ചെയ്തു : വിരാട് കോലി
- ഇന്ത്യ കറങ്ങിവീണ പിച്ചിൽ നിലതെറ്റാതെ ഓസീസ്, ആദ്യദിനം സന്ദർശകർക്ക് ലീഡ്
- സ്വയം പണികിട്ടിയപ്പോൾ മനസിലായില്ലെ, എങ്ങനെയാണ് ഈ പിച്ചിലൊക്കെ ക്രിക്കറ്റ് കളിക്കുക, ഇന്ത്യക്കെതിരെ വിമർശനവുമായി മാത്യു ഹെയ്ഡൻ
- 2 വർഷം കൊണ്ട് അതിശയിപ്പിക്കുന്ന മുന്നേറ്റം, ഫാബ് 4ൽ മറ്റുള്ളവരെ ബഹുദൂരം പിന്നിലാക്കി ജോ റൂട്ട്
- ക്രിക്കറ്റ് ദൈവത്തിന് 50 വയസ്സ്, ബഹുമാന സൂചകമായി വാംഖഡെയിൽ പൂർണകായ പ്രതിമയൊരുങ്ങുന്നു
വനിതാ പ്രീമിയർ ലീഗ് നാലാം തീയ്യതി മുതൽ, ഉദ്ഘാടന ചടങ്ങിന് മാറ്റേകാൻ വൻ താരനിര
വനിതാ പ്രീമിയർ ലീഗിൻ്റെ ആദ്യ സീസണിന് ശനിയാഴ്ച മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ തുടക്കമാകും. മുംബൈ ഇന്ത്യൻസും ഗുജറാത്ത് ജയൻ്റ്സും തമ്മിലാണ് ആദ്യ മത്സരം. ആദ്യ സീസണിന് മുന്നോടിയായുള്ള ഉദ്ഘാടന ചടങ്ങിൽ ബോളിവുഡിൽ നിന്നും വമ്പൻ താരനിരയാകും അണിനിരക്കുക.
ബോളിവുഡ് നായികമാരായ കൃതി സനൺ,കിയാര അദ്വാനി എന്നിവരും ഗായകനായ എ പി ധില്ലനും ശങ്കർ മഹാദേവനും പരിപാടിയിൽ പങ്കെടുക്കും. വനിതാപ്രീമിയർ ലീഗിൻ്റെ ഔദ്യോഗിക ഗാനം ഇവർ അവതരിപ്പിക്കും. അഞ്ച് ടീമുകളാണ് പ്രഥമ വനിതാ പ്രീമിയർ ലീഗിൽ കളിക്കുന്നത്. മുംബൈ ഇന്ത്യൻസിനും ഗുജറാത്ത് ജയൻ്റ്സിനും പുറമെ റോയൽ ചലഞ്ചേഴ്സ് ബെംഗളുരു,ഡെൽഹി ക്യാപ്പിറ്റൽസ്,യുപി വാരിയേഴ്സ് എന്നീ ടീമുകളാകും ലീഗിൽ പങ്കെടുക്കുക.