WPL 2023 Telecast Channel: വനിത പ്രീമിയര്‍ ലീഗ് നാളെ മുതല്‍, തത്സമയം കാണാന്‍ ചെയ്യേണ്ടത്

രേണുക വേണു| Last Modified വെള്ളി, 3 മാര്‍ച്ച് 2023 (15:37 IST)

WPL 2023: വനിത പ്രീമയര്‍ ലീഗിന്റെ ആദ്യ പതിപ്പിന് നാളെ (മാര്‍ച്ച് 4, ശനി) തുടക്കമാകും. ഗുജറാത്ത് ജയന്റ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലാണ് ആദ്യ മത്സരം. മുംബൈയിലാണ് എല്ലാ മത്സരങ്ങളും നടക്കുക. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 3.30, രാത്രി 7.30 എന്നിങ്ങനെയായിരിക്കും മത്സരങ്ങള്‍.

ഗുജറാത്ത് ജയന്റ്‌സ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഡല്‍ഹി ക്യാപിറ്റല്‍സ്, യുപി വാരിയേഴ്‌സ് എന്നിങ്ങനെ അഞ്ച് ടീമുകളാണ് ഏറ്റുമുട്ടുക. 22 കളികളാണ് ആകെ ടൂര്‍ണമെന്റില്‍ ഉള്ളത്. മാര്‍ച്ച് 26 നാകും ഫൈനല്‍. സ്‌പോര്‍ട്‌സ് 18 നെറ്റ് വര്‍ക്കിലും ജിയോ സിനിമ ആപ്പിലും മത്സരങ്ങള്‍ തത്സമയം കാണാം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :