കാനഡയും നിറം മാറി, ഈസി ഗ്രൂപ്പില്‍ നിന്നും മരണ ഗ്രൂപ്പായി ഗ്രൂപ്പ് എ, പാകിസ്ഥാനെതിരെ തോറ്റാല്‍ ഇന്ത്യയും പുറത്താകലിന്റെ വക്കില്‍

India vs Ireland - T20 World Cup 2024
India vs Ireland - T20 World Cup 2024
അഭിറാം മനോഹർ| Last Modified ശനി, 8 ജൂണ്‍ 2024 (14:31 IST)
ടി20 ലോകകപ്പില്‍ മരണഗ്രൂപ്പായി അടങ്ങിയ ഗ്രൂപ്പ് എ. ടൂര്‍ണമെന്റില്‍ ഇന്ത്യയും പാകിസ്ഥാനും എളുപ്പത്തില്‍ സൂപ്പര്‍ എട്ടിലേക്ക് കടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഗ്രൂപ്പില്‍ പാകിസ്ഥാന്‍ നിലവില്‍ പുറത്താകലിന്റെ വക്കിലാണ്. ഒരു തോല്‍വി നേരിട്ടാല്‍ ഇന്ത്യയുടെ കാര്യവും അപകടത്തിലാകുമെന്നാണ് നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഗ്രൂപ്പില്‍ ആരും പ്രതീക്ഷിക്കാതെ പാകിസ്ഥാനെ അട്ടിമറിച്ചതോടെയാണ് ഗ്രൂപ്പ് മരണ ഗ്രൂപ്പായി മാറിയത്.


കാനഡയ്‌ക്കെതിരെയും പാകിസ്ഥാനെതിരെയും വിജയിച്ച അമേരിക്കയാണ് നിലവില്‍ ഗ്രൂപ്പില്‍ ഒന്നാമതുള്ളത്. ഇന്ത്യയും അയര്‍ലന്‍ഡുമാണ് ഇനി അമേരിക്കയുടെ എതിരാളികള്‍. ഇതില്‍ ഒരു വിജയം സ്വന്തമാക്കാനായാല്‍ അമേരിക്കയ്ക്ക് ഏതാണ്ട് സൂപ്പര്‍ എട്ട് ഉറപ്പിക്കാനാകും. അമേരിക്ക സൂപ്പര്‍ എട്ടിലെത്തിയാല്‍ പാകിസ്ഥാനോ ഇന്ത്യയോ ഗ്രൂപ്പില്‍ നിന്നും പുറത്താകും. നിലവിലെ സാഹചര്യത്തില്‍ പാകിസ്ഥാന്‍ പുറത്താകാനാണ് സാധ്യതയെങ്കിലും ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ പാകിസ്ഥാന് വിജയിക്കാനായാല്‍ കാര്യങ്ങള്‍ തകിടം മറിയും.

അമേരിക്കയോട് ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങിയതിനാല്‍ ഇനിയുള്ള മത്സരങ്ങളിലെല്ലാം വിജയിച്ചെങ്കില്‍ മാത്രമെ പാകിസ്ഥാന് സൂപ്പര്‍ എട്ടില്‍ എത്താന്‍ സാധിക്കു. നിലവിലെ സാഹചര്യത്തില്‍ ഇതിന് സാധ്യതയില്ലെങ്കിലും പാകിസ്ഥാനെ ഒരു ഘട്ടത്തിലും എഴുതിത്തള്ളാനാകില്ല. ഇതിനിടെ കാനഡ അയര്‍ലന്‍ഡിനെതിരെ അട്ടിമറി വിജയം സ്വന്തമാക്കിയതോടെ അയര്‍ലന്‍ഡ് ഗ്രൂപ്പില്‍ പുറത്താകലിന്റെ വക്കിലാണ്. പാകിസ്ഥാനും അമേരിക്കയുമാണ് ഇനി അയര്‍ലന്‍ഡിന്റെ എതിരാളികള്‍.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :