പാകിസ്ഥാൻ ക്രിക്കറ്റിന് ഇനി ഇതിന് മുകളിലൊരു നാണക്കേട് വരാനില്ല, പൊട്ടിത്തെറിച്ച് കമ്രാൻ അക്മൽ

Pakistan - T20 World Cup 2024
Pakistan - T20 World Cup 2024
അഭിറാം മനോഹർ| Last Modified ശനി, 8 ജൂണ്‍ 2024 (12:58 IST)
ടി20 ലോകകപ്പില്‍ അമേരിക്കക്കെതിരെ നാണം കെട്ട തോല്‍വി ഏറ്റുവാങ്ങിയ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ പാക് താരം കമ്രാന്‍ അക്മല്‍. ഇതിനേക്കാള്‍ വലിയ അപമാനം പാക് ക്രിക്കറ്റില്‍ ഇനി വേറെ വരാനില്ലെന്ന് അക്മല്‍ വ്യക്തമാക്കി.


പാകിസ്ഥാന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം വളരെ അപമാനകരമാണിത്. സൂപ്പര്‍ ഓവറില്‍ കളി തോല്‍ക്കുന്നത് നാണക്കേടാണ്. ഇതിലും വലിയ അപമാനം ഉണ്ടാകില്ല. അസാധാരണമായ രീതിയിലാണ് കളിച്ചത്. ഒരു താഴ്ന്ന റാങ്കുള്ള ടീമാണ് അവരെന്ന തോന്നലുണ്ടായില്ല. അതാണ് അവര്‍ കാണിച്ച പക്വതയുടെ നിലവാരം. ഞങ്ങളേക്കാള്‍ മികച്ച ക്രിക്കറ്റ് കളിച്ചത് കൊണ്ടാണ് അവര്‍ വിജയിച്ചത്. ഇതോടെ പാക് ക്രിക്കറ്റിന്റെ യഥാര്‍ഥ നിലവാരമാണ് തുറന്നുകാണിക്കപ്പെട്ടത്.നമ്മുടെ ക്രിക്കറ്റ് എങ്ങനെയാണ് മുന്നോട്ട് പോകുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും അക്മല്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :