അഭിറാം മനോഹർ|
Last Modified ശനി, 8 ജൂണ്‍ 2024 (11:14 IST)
പാകിസ്ഥാനെതിരെ നാളെ നടക്കാനിരിക്കുന്ന മത്സരത്തില്‍ ഇന്ത്യയ്ക്ക് ആശങ്കയായി നായകന്‍ രോഹിത് ശര്‍മയുടെ പരിക്ക്. അയര്‍ലന്‍ഡുമായുള്ള ആദ്യ മത്സരത്തിനിടെ കൈയ്യില്‍ പന്തുകൊണ്ട് റിട്ടയര്‍ഡ് ഹര്‍ട്ടായി രോഹിത് മടങ്ങിയെങ്കിലും ഈ പരിക്ക് സാരമുള്ളതായിരുന്നില്ല. ഇതിന് പുറമെ നെറ്റ്‌സില്‍ പ്രാക്ടീസ് ചെയ്യുന്നതിനിടെ രോഹിത്തിന്റെ തള്ളവിരലില്‍ പരിക്ക് പറ്റിയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വരുന്നത്.
നെറ്റ്‌സില്‍ ശ്രീലങ്കന്‍ ത്രോബോള്‍ സ്‌പെഷ്യലിസ്റ്റാാ നുവാനെ നെറ്റ്‌സില്‍ നേരിടൂന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. രോഹിത്തിന്റെ പരിക്കിനെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ബിസിസിഐ പുറത്തുവിട്ടിട്ടില്ല. രോഹിത്തിന് മത്സരം നഷ്ടമാവുകയാണെങ്കില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാകും ഇന്ത്യയെ നയിക്കുക. രോഹിത്തിന് പകരം ഓപ്പണിംഗ് താരം യശ്വസി ജയ്‌സ്വാള്‍ ടീമിലെത്തിയേക്കും. അതേസമയം അമേരിക്കയുമായുള്ള മത്സരത്തില്‍ പരാജയപ്പെട്ടാണ് പാകിസ്ഥാന്റെ വരവ്. അമേരിക്കയോടെ പരാജയപ്പെട്ടെങ്കിലും ബൗളിംഗിനെ പിന്തുണയ്ക്കുന്ന നാസൗ സ്റ്റേഡിയത്തിലാണ് ഇന്ത്യ- പാക് പോരാട്ടം നടക്കുന്നത്. 3 മികച്ച പേസര്‍മാരടങ്ങിയ പാക് നിര അപകടകാരികളായാല്‍ മത്സരം ഇന്ത്യയ്ക്ക് കടുത്തതാകും.