World Test Championship Point Table: ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് ഇന്ത്യ; നാണംകെട്ട് പാക്കിസ്ഥാന്‍, ബംഗ്ലാദേശിനും താഴെ !

ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയുടെ പോയിന്റ് ശതമാനം 54.17 ആണ്

India, Test, ICC Test Championship, Pakistan
Indian Team
രേണുക വേണു| Last Modified വെള്ളി, 5 ജനുവരി 2024 (09:05 IST)

World Test Championship Point Table: ഐസിസി വേള്‍ഡ് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ജയിച്ചതാണ് ഇന്ത്യക്ക് ഗുണം ചെയ്തത്. പരമ്പര 1-1 എന്ന നിലയില്‍ സമനിലയില്‍ പിരിയുകയായിരുന്നു. എവേ ടെസ്റ്റ് സീരിസ് സമനിലയില്‍ ആക്കിയതാണ് ഇന്ത്യക്ക് പോയിന്റ് ടേബിളില്‍ ഉയരാന്‍ സഹായകമായത്.

ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയുടെ പോയിന്റ് ശതമാനം 54.17 ആണ്. രണ്ടാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡിന് 50 ശതമാനവും. നാല് മത്സരങ്ങളില്‍ രണ്ട് ജയവും ഒരു തോല്‍വിയും ഒരു സമനിലയുമാണ് ഇന്ത്യക്കുള്ളത്. ഓസ്‌ട്രേലിയയാണ് മൂന്നാം സ്ഥാനത്ത്.


Read Here:
കോലിയും രോഹിത്തും ടി20 ലോകകപ്പ് ടീമിൽ തിരിച്ചെത്തുമോ? താരങ്ങളുമായി നിർണായക ചർച്ചയ്ക്കൊരുങ്ങി അഗാർക്കർ

ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനം പാക്കിസ്ഥാന് തിരിച്ചടിയായി. 45.83 പോയിന്റ് ശതമാനത്തോടെ ആറാം സ്ഥാനത്താണ് പാക്കിസ്ഥാന്‍ ഇപ്പോള്‍. ബംഗ്ലാദേശും ദക്ഷിണാഫ്രിക്കയുമാണ് നാലും അഞ്ച് സ്ഥാനത്ത്. നാല് കളികള്‍ പൂര്‍ത്തിയായപ്പോള്‍ പാക്കിസ്ഥാന് രണ്ട് ജയവും രണ്ട് തോല്‍വിയുമാണ് ഉള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :