ഇത്തവണ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ ഉണ്ടാകില്ല ! ഇപ്പോഴത്തെ പോയിന്റ് നില ഇങ്ങനെ

രേണുക വേണു| Last Modified ബുധന്‍, 6 ജൂലൈ 2022 (15:10 IST)

പ്രഥമ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കളിച്ച ഇന്ത്യക്ക് ഇത്തവണ കാലിടറുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പര സ്വന്തമാക്കി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ മുന്നേറാന്‍ സുവര്‍ണാവസരമുണ്ടായിരുന്നെങ്കിലും എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഏഴ് വിക്കറ്റിന് തോറ്റതോടെ അതെല്ലാം നഷ്ട സ്വപ്‌നങ്ങളായി. നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ആദ്യ രണ്ട് സ്ഥാനത്തുള്ള ടീമുകളേക്കാള്‍ പോയിന്റ് ശതമാനം വളരെ കുറവും ! പോയിന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനത്ത് വരുന്ന ടീമുകള്‍ക്കാണ് ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ സാധിക്കുക.

12 കളികളില്‍ നിന്ന് ആറ് ജയവും നാല് തോല്‍വിയും രണ്ട് സമനിലയുമാണ് മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ വഴങ്ങിയിരിക്കുന്നത്. 53.47 ആണ് പോയിന്റ് ശതമാനം. ഒന്നാം സ്ഥാനത്ത് ഓസ്‌ട്രേലിയയാണ്. ഒന്‍പത് കളികളില്‍ ആറ് ജയവും മൂന്ന് സമനിലയുമാണ് ഓസ്‌ട്രേലിയയ്ക്കുള്ളത്. ഒരു തോല്‍വി പോലും അറിഞ്ഞിട്ടില്ല. പോയിന്റ് ശതമാനം 77.78. രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്ക ഏഴ് കളികളില്‍ അഞ്ച് ജയവും രണ്ട് തോല്‍വിയും വഴങ്ങി. 71.43 ആണ് പോയിന്റ് ശതമാനം. വരാനിരിക്കുന്ന ടെസ്റ്റ് മത്സരങ്ങളില്‍ എല്ലാം ജയിച്ചാലും പോയിന്റ് ശതമാനം 70 ലേക്ക് എത്തിക്കുക ഇന്ത്യയെ സംബന്ധിച്ചിടുത്തോളം വലിയ കടമ്പയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :