അനുബന്ധ വാര്‍ത്തകള്‍
- ചീട്ട് കൊട്ടാരം തകരുമോ ഇതുപോലെ, ബംഗ്ലാദേശിനെതിരെ രണ്ടാം ടെസ്റ്റിലും തോൽവി, വീണ്ടും ക്രിക്കറ്റ് ലോകത്തിന് മുന്നിൽ നാണം കെട്ട് പാകിസ്ഥാൻ
- എന്റെ മകന്റെ കരിയര്‍ നശിപ്പിച്ചു, ധോനിക്ക് ഒരിക്കലും മാപ്പ് നല്‍കാനാവില്ല, വീണ്ടും പരിഭവം പറഞ്ഞ് യുവരാജ് സിങ്ങിന്റെ പിതാവ്
- മാനം തെളിഞ്ഞു, മാനക്കേട് ഭയന്ന് പാകിസ്ഥാൻ, രണ്ടാം ടെസ്റ്റിൽ ബംഗ്ലാദേശിന് വിജയലക്ഷ്യം 185 റൺസ് മാത്രം!
- Babar Azam: പാക്കിസ്ഥാന്റെ കിങ്, പക്ഷേ ടെസ്റ്റില്‍ ദുരന്തം; ഒരു ഫിഫ്റ്റി പോലും ഇല്ലാതെ 616 ദിവസം !
- KCL 2024: കേരള ക്രിക്കറ്റ് ലീഗ്: തൃശൂരിനു 'തോല്‍വിത്തുടക്കം'
World Test Championship Final Date: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ജൂണ്‍ 11 മുതല്‍ 15 വരെ
നിലവില്‍ ഇന്ത്യയാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത്
World Test Championship Final Date: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള തിയതി പ്രഖ്യാപിച്ച് ഐസിസി. 2025 ജൂണ്‍ 11 മുതല്‍ 15 വരെയുള്ള ദിവസങ്ങളിലായി ലോര്‍ഡ്സിലാണ് പോരാട്ടം നടക്കുക. ഐസിസിയുടെ മൂന്നാം ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലാണ് അടുത്ത വര്‍ഷം നടക്കാന്‍ പോകുന്നത്.
നിലവില്‍ ഇന്ത്യയാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത്. ഓസ്ട്രേലിയയ്ക്കെതിരായ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി പരമ്പര അടക്കം ഇന്ത്യക്കു ഇനി ശേഷിക്കുന്നുണ്ട്. ഓസ്ട്രേലിയയാണ് പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്ത്.
പ്രഥമ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയും ന്യൂസിലന്‍ഡും ആണ് ഏറ്റുമുട്ടിയത്. ന്യൂസിലന്‍ഡ് ജേതാക്കളായി. കഴിഞ്ഞ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയായിരുന്നു ഇന്ത്യക്ക് എതിരാളികള്‍. അവിടെയും ഇന്ത്യ ഫൈനലില്‍ വീണു. തുടര്‍ച്ചയായി മൂന്നാം ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലും കന്നി കിരീടവുമാണ് ഇന്ത്യ ഇത്തവണ ലക്ഷ്യമിടുന്നത്.