ആർച്ചറെ റിലീസ് ചെയ്ത് മുംബൈ, സ്റ്റോക്സ് വേണ്ടെന്ന് ചെന്നൈയും കൊൽക്കത്തയിൽ നിന്ന് റസലും പുറത്ത്

അഭിറാം മനോഹർ| Last Modified ഞായര്‍, 12 നവം‌ബര്‍ 2023 (18:58 IST)
അടുത്ത ഐപിഎല്‍ സീസണിന് മുന്‍പായുള്ള താരലേലത്തിന് മുന്നോടിയായി സൂപ്പര്‍ താരങ്ങളെ കൈവിട്ട് ടീമുകള്‍. കഴിഞ്ഞ സീസണില്‍ 16.25 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍സ്‌റ്റോക്‌സിനെ ചെന്നൈയും ഓപ്പണര്‍ പൃഥ്വി ഷായെ ഡല്‍ഹിയും ആന്ദ്രേ റസ്സലിനെ കൊല്‍ക്കത്തയും റിലീസ് ചെയ്യും. കൂടുതല്‍ സൂപ്പര്‍ താരങ്ങളെ ലേലത്തിന് മുന്‍പ് ടീമുകള്‍ പുറത്താക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ സീസണവസാനം വിരമിച്ച അമ്പാട്ടി റായുഡു, ന്യൂസിലന്‍ഡ് പേസര്‍ കെയ്ല്‍ ജാമിസണ്‍ അടക്കം 6 താരങ്ങളെയാകും ചെന്നൈ ഒഴിവാക്കുക. അതേസമയം ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍,മനീഷ് പാണ്ഡെ, ലുംഗി എങ്കിടി, പൃഥ്വി ഷാ തുടങ്ങിയ താരങ്ങളെ ഡല്‍ഹി ഒഴിവാക്കും. കഴിഞ്ഞ തവണത്തെ റണ്ണറപ്പുകളായ ഗുജറാത്ത് ദസുന്‍ ഷനക, ഒഡീന്‍ സ്മിത്ത്, കെയ്ന്‍ വില്യംസണ്‍ തുടങ്ങിയവരെ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആന്ദ്രേ റസ്സല്‍, മന്‍ദീപ് സിങ്,ലോക്കി ഫെര്‍ഗൂസന്‍,ഷാക്കിബ് അല്‍ ഹസന്‍ എന്നിവരടക്കം ആറ് പേരെ റിലീസ് ചെയ്യും.ലഖ്‌നൗ ആകട്ടെ ദീപക് ഹൂഡ,ക്വിന്റണ്‍ ഡീകോക്ക്,ആവേശ് ഖാന്‍ തുടങ്ങിയവരെയും മുംബൈ ഹൃഥ്വിക് ഷോക്കീന്‍, ജോഫ്ര ആര്‍ച്ചര്‍ ,ട്രെസ്റ്റന്‍ സ്റ്റബ്‌സ് എന്നിവരെയും ഒഴിവാക്കും. ജോ റൂട്ട്, ജേസണ്‍ ഹോള്‍ഡര്‍,റിയാന്‍ പരാഗ്,കെ സി കരിയപ്പ എന്നിവരെ രാജസ്ഥാന്‍ റോയല്‍സും റിലീസ് ചെയ്‌തേക്കും. അനുജ് റാവത്ത്,ഷഹബാസ് അഹമ്മദ്,ഫിന്‍ അലന്‍ എന്നിവരെ ആര്‍സിബിയും മായങ്ക് അഗര്‍വാള്‍,ഹാരി ബ്രൂക്ക്,ഉമ്രാന്‍ മാലിക്,വാഷിങ്ങ്ടന്‍ സുന്ദര്‍ എന്നിവരെ സണ്‍റൈസേഴ്‌സും ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :