1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Womens odi worldcup team announced

വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യയെ മിതാലി രാജ് നയിക്കും, ജെമിമ പുറത്ത്, 15 അംഗ ടീമിനെ പ്രഖ്യാപിച്ചു

ലോകകപ്പ്
ഈ വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു. മിതാലി രാജ് ആണ് ക്യാപ്‌റ്റൻ ഹർമൻ പ്രീത് കൗർ ഉപനായകസ്ഥാനം വഹിക്കും.
 
ന്യൂസിലൻഡ് വേദിയാകുന്ന ലോകകപ്പിനായി 15 അംഗ സംഘത്തെയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. മാർച്ച് നാല് മുതൽ ഏപ്രിൽ 3 വരെയാണ് ലോകകപ്പ് മത്സരങ്ങൾ. ഫാസ്റ്റ് ബൗളർ ശിഖാ പാണ്ഡെ, ജെമിമ റോഡ്രിഗസ് എന്നിവർക്ക് ടീമിൽ ഇടം നേടാനായില്ല.
 
ഫോമില്ലായ്‌മയാണ് ജെമിമ, ശിഖാ പാണ്ഡെ എന്നിവരുടെ സ്ഥാന നഷ്ടമാവാൻ കാരണമായത്. 2021ൽ ഇന്ത്യയ്ക്കായി കളിച്ച ഒരു മത്സരത്തിൽ പോലും രണ്ടക്കം കടക്കാൻ ജെമിമയ്ക്കായിരുന്നില്ല. 
 
ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീം: മിതാലി രാജ്, ഹർമൻ പ്രീത് കൗർ,സ്മൃതി മന്ദാന,ഷഫലി വർമ,യസ്‌തിക,ദീപ്‌തി,റിച്ച ഘോഷ്(കീപ്പർ),സ്നേഹ് റാണ,ഹുലൻ,പൂജ,മേഘ്ന സിങ്,രേണുക സിങ് താക്കൂർ,താനിയ(കീപ്പർ),രാജേശ്വരി,പൂനം.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
'അറിയില്ലെങ്കില്‍ മിണ്ടാതിരിക്ക്'; ദക്ഷിണാഫ്രിക്കന്‍ താരത്തോട് ചൊടിച്ച് റിഷഭ് പന്ത് (വീഡിയോ)