ഓസ്‌ട്രേലിയയില്‍ കോഹ്‌ലി ബോള്‍ ചെയ്‌തത് എന്തിന് ?; വിവാദത്തിന് മറുപടിയുമായി അശ്വിന്‍

ഓസ്‌ട്രേലിയയില്‍ കോഹ്‌ലി ബോള്‍ ചെയ്‌തത് എന്തിന് ?; വിവാദത്തിന് മറുപടിയുമായി അശ്വിന്‍

  virat kohli , team india , cricket , വിരാട് കോഹ്‌ലി , ഓസ്‌ട്രേലിയ , ക്രിക്കറ്റ് , ആര്‍ അശ്വിന്‍
സിഡ്‌നി| jibin| Last Modified ശനി, 1 ഡിസം‌ബര്‍ 2018 (14:56 IST)
ഭൂരിഭാഗം ക്രിക്കറ്റ് വാര്‍ത്തകളും ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയെ ചുറ്റിപ്പറ്റിയുള്ളതാണ്. ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ ചെന്നിറങ്ങിയപ്പോള്‍ മുതല്‍ മാധ്യമങ്ങള്‍ ഇവര്‍ക്ക് പിന്നാലെയാണ്.

ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇലവനെതിരായ സന്നാഹമത്സരത്തില്‍ മൂന്നാം ദിനം കോഹ്‌ലി ബോള്‍ ചെയ്‌ത സംഭവവും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്‌റ്റിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ക്യാപ്‌റ്റന്‍ എന്തിനാണ് പന്തെറിഞ്ഞതെന്നാണ് ചോദ്യമുയര്‍ന്നത്.

ഈ ചോദ്യത്തിന് ഉത്തരം നല്‍കിയത് സ്‌പിന്നര്‍ ആര്‍ അശ്വിനാണ്. ബോളര്‍മാര്‍ക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് വിരാട് ബോള്‍ ചെയ്‌തത്. എവിടെയാണ് പന്തെറിയേണ്ടത് എന്ന് ബൗളര്‍മാര്‍ക്ക് ഒരു പാഠം പറഞ്ഞുനല്‍കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.

ചുരുക്കം ഓവറുകള്‍ എറിയുക മാത്രമായിരുന്നുവിരാടിന്റെ ശ്രമമെന്നും അശ്വിന്‍ പറഞ്ഞു. രണ്ട് ഓവറുകളില്‍ ആറ് റണ്‍സ് മാത്രമാണ് കോലി വിട്ടുകൊടുത്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :