ക്യാപ്റ്റന്മാർക്ക് വേണ്ടാത്ത സഞ്ജു, വാട്ടർ ബോയ് ആകാൻ മാത്രമോ വിധി? - നീതിയല്ല, ന്യായവും !

ഗോൾഡ ഡിസൂസ| Last Modified വ്യാഴം, 12 ഡിസം‌ബര്‍ 2019 (17:58 IST)
ഇന്നലെ വാങ്കഡെ സ്റ്റേഡിയത്തിൽ വിരാട് കോഹ്ലി, കെ എൽ രാഹുൽ, രോഹിത് ശർമ എന്നീ മൂവർസംഘത്തിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ അകമ്പടിയിൽ വെസ്റ്റിൻഡീസിനെ തോൽപ്പിക്കുകയും പരമ്പര സ്വന്തമാക്കുകയും ചെയ്തു. ക്യാപ്റ്റൻ വിരാട് കിരീടം ഏൽപ്പിച്ചത് ഇതുവരെ ഒരു മത്സരത്തിൽ പോലും പങ്കെടുപ്പിക്കാത്ത സഞ്ജു സംസണെ.

15 മത്സരങ്ങളുടെ ലിസ്റ്റിൽ സഞ്ജുവിന്റെ പേര് വന്നിട്ടുണ്ട്. 5 ഏകദിനവും ഒരു ടി20യും. അതിൽ 14 എണ്ണത്തിലും സഞ്ജു സൈഡ് ബെഞ്ചിൽ തന്നെ ആയിരുന്നു. എല്ലാ മത്സരത്തിനും മുന്നോടിയായി നടത്തിയ പരിശീലനത്തിൽ സഞ്ജു ഗ്രൌണ്ടിൽ ഇറങ്ങിയിരുന്നു. തിരുവനന്തപുരത്ത് വെച്ച് നടന്ന വിൻഡീസ് രണ്ടാം ടി20യിലും പരിശീലനത്തിനായി സഞ്ജു ഗ്രൌണ്ടിലിറങ്ങിയിരുന്നു. അപ്പോഴൊക്കെ മലയാളികൾ പ്രതീക്ഷിച്ചിരുന്നു, സഞ്ജു കളിക്കുമെന്ന്. ഇന്നെങ്കിലും ബിസിസിഐയും വിരാട് കോഹ്ലിയും രവി ശാസ്ത്രിയും കനിയുമെന്ന്. പക്ഷേ യാതൊന്നും സംഭവിച്ചില്ല. സാധാരണ ദിവസം പോലും കടന്ന് പോയി.

വാങ്കഡെ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മൂന്നാം ടി20യിലും മറിച്ചൊന്നും സംഭവിച്ചില്ല. വാട്ടർ ബോയ് ആയ് മാത്രം ഇരിക്കേണ്ടി വന്ന സഞ്ജുവിനെ മലയാളികൾക്ക് അത്ര പെട്ടന്നൊന്നും മറക്കാൻ കഴിയില്ല. ഇന്നലെ നടന്ന മത്സരത്തിൽ രോഹിതിനു ശേഷം റിഷഭ് പന്തിനെ ആയിരുന്നു കോഹ്ലി പരീക്ഷിച്ചത്. എന്നാൽ, വന്നത് പോലെ പന്ത് മടങ്ങി. പന്തിനു പകരം ഒരിക്കലെങ്കിലും സഞ്ജുവിനെ പരീക്ഷിച്ചിരുന്നെങ്കിൽ എന്നേ മലയാളികൾ ചോദിക്കുന്നുള്ളു. അതുപോലെ കിട്ടാക്കനിയായി മാറിയിരിക്കുകയാണ്.

19ആം വയസിൽ നടന്ന മത്സരത്തിൽ ഒരു കളി ഫീൽഡ് ചെയ്യാൻ സഞ്ജുവിനായി, അതും സബ്. 4 എന്നുറച്ച ഒരു പന്ത് പറന്നു പിടിച്ചു കൈയടിയും വാങ്ങി. എന്നാൽ അന്നത്തെ ക്യാപ്റ്റൻ എം എസ് ധോണി സഞ്ജുവിനെ കുറിച്ച് പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു ‘19 വയസ്സല്ലേ ആയുള്ളൂ ഇനിയും സമയം ഉണ്ടല്ലോ എന്ന് ‘ . മലയാളികൾ കാത്തിരുന്നു.

സീനിയർ താരങ്ങൾക് വിശ്രമം നൽകിയ സിംബാബ്‌വെ സീരീസിൽ സഞ്ജു വീണ്ടും ടീമിൽ ഇടം പിടിച്ചു. 19 റൺ നേടി പുറത്തായി. സീനിയർ താരങ്ങൾ വന്നപ്പോൾ വീണ്ടും പുറത്തേക്ക്. 4 വർഷത്തിന് ശേഷം ബംഗ്ലാദേശിനു എതിരെ ഉളള സീരീസിൽ അവസരം ലഭിച്ചു. ഒരു കളിയിലെങ്കിലും പന്തിനു പകരമോ ഫോമിൽ അല്ലാത്ത മറ്റാർക്കെങ്കിലും പകരമോ സഞ്ജുവിനെ ഇറക്കുമെന്ന് കരുതി. പക്ഷേ, അതുണ്ടായില്ല. ആ കളിയിലെ ക്യാപ്റ്റൻ രോഹിത് ശർമയും സഞ്ജുവിനെ സൈഡ് ബഞ്ചിലിരുത്തി.

പിന്നീട് വന്ന വെസ്റ്റ് ഇൻഡീസ് ടീം പ്രഖ്യാപിച്ചപ്പോൾ അവസരം കിട്ടാത്ത 4 പേരിൽ 3 പേരും പുറത്തു. മനീഷ് മാത്രം ടീമിൽ. ഇതിനിടയിൽ ശിഖർ ധവാന് പരുക്കേൽക്കുകയും ഭാഗ്യം വീണ്ടും സഞ്ജുവിനെ തേടി വരികയും ചെയ്തു. അതിലും പക്ഷേ, ആരും കനിഞ്ഞില്ല. കഴിഞ്ഞ രണ്ട് സീരീസിലും കളിച്ച എല്ലാർക്കും ഒരു മത്സരം എങ്കിലും കിട്ടിയപ്പോൾ ഇത്തവണയും അവസരം ഇല്ലാതെ ഒറ്റക്ക് ആയതു സഞ്ജു മാത്രമാണെന്ന് ആരാധകർ പറയുന്നു.

അവസരം എന്നത് നൽകേണ്ടവർ കണ്ണടയ്ക്കുകയാണ്. അവസരം കൊടുത്താൽ മാത്രമേ ഒരു താരത്തിനു തന്റെ കഴിവ് തെളിയിക്കാൻ കഴിയുകയുള്ളു. ഇടയ്ക്ക് ടീമിൽ പേരിനു എടുത്തത് കൊണ്ട് എന്ത് കാര്യം? സ്ഥലങ്ങൾ കാണിക്കാനാണെങ്കിൽ എന്തിനാണ് ഈ പ്രഹസനം? എല്ലാ മത്സരത്തിലും അവഗണിച്ചാൽ ഒരു താരത്തെ മാനസികമായി തളർത്താനേ അതുകൊണ്ട് സാധിക്കുകയുള്ളു.

അവസരം കൊടുത്തത് കൊണ്ടാണ് സച്ചിൻ സച്ചിൻ ആയതു യുവരാജ് വീരു ആയതു. സാക്ഷാൽ കോഹ്ലി കോഹ്ലി പോലും ആയതും. സഞ്ജുവിന് ഇനി ചെയ്യാനാവുക. രഞ്ജി കളിക്കുക, ഇന്ത്യൻ ടീം എന്ന സ്വപ്നം മനസിൽ വെച്ചു കൊണ്ട് തന്നെ ആഞ്ഞ് കളിക്കുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :