1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. West Indies may score 400 Runs

ഇന്ത്യ കളി മറന്നോ? വെസ്റ്റ് ഇൻഡീസ് 400 അടിക്കാം !

India, West Indies, India vs West Indies, West Indies may score 400 Runs
West Indies

ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസ് പിടിമുറുക്കുന്നു. ടീം ടോട്ടൽ 400 എത്തിക്കുകയാണ് വിൻഡീസിന്റെ ലക്ഷ്യം. ഇന്ത്യൻ ബൗളർമാരെ തലങ്ങും വിലങ്ങും അടിച്ചോടിക്കുകയാണ് വെസ്റ്റ് ഇൻഡീസ് ബാറ്റർമാർ. 
 
അടിയോടടി 
 
10 പന്തിൽ ഒൻപത് റൺസെടുത്ത കീസി കാർട്ടിയെ വിൻഡീസിന് വേഗം നഷ്ടമായെങ്കിലും മറ്റൊരു ഓപ്പണറായ ജോൺ കാംബെൽ 68 പന്തിൽ ഒൻപത് ഫോറും അഞ്ച് സിക്‌സും സഹിതം 101 റൺസടിച്ചെടുത്തു. 85 പന്തിൽ 84 റൺസുമായി നായകൻ ഷായ് ഹോപ്പും 57 പന്തിൽ 72 റൺസുമായി അമിർ ജങ്കൂവുമാണ് ക്രീസിൽ. 
 
300 ലേക്ക് 
 
36.4 ഓവറിൽ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിൻഡീസ് 291 റൺസ് നേടിയിട്ടുണ്ട്. ശേഷിക്കുന്ന 13 ഓവറുകളിൽ നിന്ന് 120 റൺസ് അടിച്ചെടുക്കാനായാൽ വിൻഡീസ് ടോട്ടൽ 400 കടക്കും. 
 
ടോസ് 
 
ഇന്ത്യക്കാണ് ടോസ് ലഭിച്ചത്. വെസ്റ്റ് ഇൻഡീസിനെ ആദ്യം ബാറ്റ് ചെയ്യാൻ അയയ്ക്കുകയായിരുന്നു. 
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു