ലോകകപ്പിൽ ഇന്ത്യയെ ഇന്ത്യയിൽ വെച്ച് തോൽപ്പിക്കും, ആദ്യവെടി പൊട്ടിച്ച് പാകിസ്ഥാൻ

അഭിറാം മനോഹർ| Last Modified വെള്ളി, 11 ഓഗസ്റ്റ് 2023 (18:26 IST)
ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പ് മത്സരങ്ങള്‍ക്കായി ഇനി കഷ്ടിച്ച് 2 മാസം മാത്രമാണ് അവശേഷിക്കുന്നത്. ഒക്ടോബര്‍ 14നാണ് ടൂര്‍ണമെന്റിലെ ഏറ്റവും ആവേശകരമായ ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടം നടക്കുന്നത്. ഇന്ത്യയില്‍ വെച്ച് നടക്കുന്ന മത്സരമായതിനാല്‍ തന്നെ മത്സരത്തില്‍ വിജയിക്കാന്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്നത് ഇന്ത്യയ്ക്കാണ്. എന്നാല്‍ ഇന്ത്യയില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയെ പാകിസ്ഥാന്‍ തകര്‍ക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരമായ അക്വിബ് ജാവേദ്.

പാകിസ്ഥാന്‍ വളരെ സന്തുലിതമായ ടീമാണ്. പ്രായം കണക്കാക്കിയാല്‍ ഇന്ത്യയേക്കാള്‍ യുവത്വമുള്ള നിരയാണ് പാകിസ്ഥാന്റേത്. ഇന്ത്യന്‍ നിരയില്‍ വമ്പന്‍ താരങ്ങളുണ്ടെങ്കിലും അവരുടെ ഫിറ്റ്‌നസും ഫോമും മികച്ചതല്ല. അതിനാല്‍ തന്നെ ലോകകപ്പില്‍ ഇന്ത്യ പ്രയാസപ്പെടും. അതിനാല്‍ തന്നെ ഇന്ത്യയിലെ വെച്ച് ഇന്ത്യയെ തോല്‍പ്പിക്കാനുള്ള എല്ലാ സാധ്യതയും പാകിസ്ഥാനുണ്ട്. 1992 ലോകകപ്പിലെ വിജയി കൂടിയായ പാക് താരം പറഞ്ഞു.

ഒക്ടോബര്‍ 14നാണ് ലോകം കാത്തിരിക്കുന്ന ഇന്ത്യ പാക് പോരാട്ടം. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഒരുലക്ഷത്തിലേറെ വരുന്ന ആരാധകര്‍ക്ക് മുന്നിലാകും ഇരു ടീമുകളും ഏറ്റുമുട്ടുക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :