ഒന്നല്ല രണ്ട് പടങ്ങള്‍ ഇനി വരാനിരിക്കുന്നു,സിനിമ വിട്ട് മറ്റൊരു കരിയറിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് സനുഷ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 11 ഓഗസ്റ്റ് 2023 (15:09 IST)
എന്ന നടിയെ മലയാള സിനിമയില്‍ കണ്ടിട്ട് ആറു വര്‍ഷം കഴിഞ്ഞു.'ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962' എന്ന ചിത്രത്തിലൂടെയാണ് നടി തിരിച്ചെത്തുന്നത്. ഇതിനുപുറമേ 2 മലയാളം ചിത്രങ്ങള്‍ കൂടി ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സനുഷ.

മലയാള പ്രേക്ഷകരിലേക്ക് തിരിച്ചു വരാന്‍ സാധിക്കുന്നു എന്നത് സന്തോഷകരമായ കാര്യമാണെന്ന് സനുഷ പറഞ്ഞു. നടിയുടെ ഇനി വരാനിരിക്കുന്ന രണ്ട് സിനിമകളും പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ്. വൈകാതെ തന്നെ റിലീസ് ഉണ്ടാകും.മരതകം, ലിക്വര്‍ ഐസ്ലന്‍ഡ് എന്നീ സിനിമകളാണ് ഇനി വരാനുള്ളത്. ഭാഷ ഏതായാലും സിനിമയില്‍ തന്നെ തുടരാനാണ് സനുഷയുടെ തീരുമാനം. സിനിമ വിട്ട് മറ്റൊരു കരിയറിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

സനുഷ എന്ന നടിയെ മലയാള സിനിമ കണ്ടിട്ട് ഏഴുവര്‍ഷം കഴിഞ്ഞു. 2016ല്‍ പുറത്തിറങ്ങിയ 'ഒരു മുറൈ വന്തു പാര്‍ത്തായ'എന്ന സിനിമയില്‍ ആയിരുന്നു നടിയെ ഒടുവിലായി കണ്ടത്. 2019ല്‍ റിലീസായ നാനിയുടെ ജേഴ്‌സി എന്ന തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചെങ്കിലും മലയാളം സിനിമകളില്‍ സനുഷയെ കണ്ടില്ല. തെലുങ്ക് ചിത്രത്തിന് ശേഷം പിന്നീട് നാല് വര്‍ഷത്തോളം സനുഷ ഫിലിം ക്യാമറയ്ക്ക് മുന്നില്‍നിന്ന് മാറിനിന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :