ശ്രീലങ്ക ജയിക്കരുതെന്ന് ആഗ്രഹിച്ചിരുന്നു, ന്യൂസിലൻഡ് ഇത്തവണ സഹായിച്ചു: നന്ദി പറഞ്ഞ് ദ്രാവിഡ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 14 മാര്‍ച്ച് 2023 (13:28 IST)
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടണമെങ്കിൽ ഓസീസിനെതിരായ ടെസ്റ്റ് പരമ്പരനേട്ടത്തിനൊപ്പം ന്യൂസിലൻഡിനെതിരായ പരമ്പരയിൽ വിജയിക്കരുതെന്നതും ഇന്ത്യയ്ക്ക് ആവശ്യമായിരുന്നു. അഹമ്മദാബാദിലെ നാലാം ടെസ്റ്റ് സമനിലയിലായതിനൊപ്പം ശ്രീലങ്കക്കെതിരെ ന്യൂസിലൻഡ് വിജയിക്കുകയും കൂടി ചെയ്തതോടെയാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തിയത്.

ഇപ്പോഴിതാ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത സ്വന്തമാക്കിയതിന് ന്യൂസിലൻഡിനോട് നന്ദി പറയുകയാണ് ഇന്ത്യൻ പരിശീലകനായ രാഹുൽ ദ്രാവിഡ്. എല്ലാതവണയും ഇന്ത്യയ്ക്ക് തടസ്സമാകാറുള്ള ന്യൂസിലൻഡ് ഇത്തവണ ഇന്ത്യയെ പിന്തുണച്ചുവെന്ന് ദ്രാവിഡ് പറയുന്നു. ബോർഡർ-ഗവാസ്കർ ട്രോഫിയിൽ 3മത്സരങ്ങൾ ജയിചെങ്കിലെ ശ്രീലങ്ക- ന്യൂസിലൻഡ് പരമ്പരയുടെ പ്രധാന്യം നഷ്ടപ്പെടുമായിരുന്നുള്ളു.

അഹമ്മദാബാദിൽ ടോസ് നിർണായകമായി. ആദ്യ ദിവസങ്ങളിൽ ഓസീസ് ബാറ്റ് ചെയ്ത രീതി ടീമിനെ പിന്നോട്ടടുപ്പിച്ചു. ഇതോടെ ന്യൂസിലൻഡ്- ശ്രീലങ്ക മത്സരവും ഇന്ത്യയ്ക്ക് നിർണായകമായി. ശ്രീലങ്ക വിജയിക്കരുതെന്ന് ആഗ്രഹിച്ചു. ടീമുകളിൽ ആറ് പരമ്പരകൾ വീതം കളിക്കുന്ന 2 വർഷം നീണ്ട് നിൽക്കുന്ന ടൂർണമെൻ്റാണിത്. അതിനാൽ തന്നെ മറ്റ് മത്സരഫലങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് സ്വാഭാവികമാണ്. മിക്ക ഐസിസി ടൂർണമെൻ്റിലും ന്യൂസിലൻഡ് പുറത്താക്കാറുണ്ട്. ഇത്തവണ അത് തിരിച്ചാണ് സംഭവിച്ചത്. അവരോട് കടപ്പെട്ടിരിക്കുന്നു. ദ്രാവിഡ് വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :