രണ്ട് മത്സരങ്ങളും സമനിലയിലായാല്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ കയറുക ആരാണ്? ഇന്ത്യയോ ശ്രീലങ്കയോ

ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയാല്‍ ഇന്ത്യ ഉറപ്പായും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കും

രേണുക വേണു| Last Modified ഞായര്‍, 12 മാര്‍ച്ച് 2023 (07:54 IST)

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ സ്ഥാനമുറപ്പിച്ചിരിക്കുന്ന ഏക ടീം ഓസ്‌ട്രേലിയയാണ്. ആരായിരിക്കും ഓസീസിന്റെ എതിരാളികളെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഇന്ത്യയോ ശ്രീലങ്കയോ ആയിരിക്കും ഓസീസിനൊപ്പം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കുകയെന്ന് ഉറപ്പായി കഴിഞ്ഞു. അതില്‍ ഇന്ത്യക്കാണ് നിലവില്‍ കൂടുതല്‍ സാധ്യത.

ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയാല്‍ ഇന്ത്യ ഉറപ്പായും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കും. എന്നാല്‍ മത്സരം സമനിലയിലായോ? ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് സമനിലയിലാകുകയും ന്യൂസിലന്‍ഡിനെതിരായ പരമ്പര 2-0 ത്തിന് ലങ്ക സ്വന്തമാക്കുകയും ചെയ്താല്‍ മാത്രമേ ശ്രീലങ്ക ഫൈനലില്‍ കയറൂ. ഇപ്പോള്‍ നടക്കുന്ന ശ്രീലങ്ക-ന്യൂസിലന്‍ഡ് ആദ്യ ടെസ്റ്റും ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റും സമനിലയിലാകുകയും ചെയ്താല്‍ ഇന്ത്യക്കാണ് ഫൈനലില്‍ കയറാന്‍ സാധിക്കുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :