റൺസടിച്ച് കൂട്ടി ഓസീസ്, എങ്കിലും പിച്ചിനെ പറ്റിയുള്ള പരാതി തീരുന്നില്ല

അഭിറാം മനോഹർ| Last Modified ശനി, 11 മാര്‍ച്ച് 2023 (09:38 IST)
ബോർഡർ ഗവാസ്കർ ട്രോഫിയിലെ നാലാം ടെസ്റ്റിനായി അഹമ്മദാബാദിലൊരുക്കിയ പിച്ചിനെതിരെ രൂക്ഷവിമർശനവുമായി ഓസീസ് മുൻതാരവും കമൻ്റേറ്ററുമായ മാർക്ക് വോ. ചുവപ്പ്, കറുപ്പ് നിറങ്ങളിലുള്ള 2 പിച്ചുകളാണ് അഹമ്മദാബാദിൽ ഒരുക്കിയിരുന്നത്. ഇതിലേത് പിച്ചിലാണ് മത്സരമുണ്ടാകുക എന്ന സസ്പെൻസ് അവസാനം വരെ ക്യൂറേറ്റർ കാത്തുസൂക്ഷിച്ചു. ഇതാണ് മാർക്ക് വോയെ പ്രകോപിപ്പിച്ചത്.

ഇങ്ങനെയല്ല കാര്യങ്ങൾ വേണ്ടത്. ഏത് പിച്ചിലാണ് കളിക്കുന്നത് എന്ന് മുൻപ് തന്നെ അറിയാൻ കഴിയണം. ഇന്ത്യയിൽ കൗണ്ടി ക്രിക്കറ്റിലെ പോലെയാണ് കാര്യങ്ങൾ. 3 പിച്ചുകൾ അവിടെയുണ്ടാകും എതിർ ടീമിനനുസരിച്ച് പിച്ച് തെരെഞ്ഞെടുക്കും. മാർക്ക് വോ പരിഹസിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :