വരുമാനം കുറവ്, ചില റൂട്ടുകളിൽ ആളില്ല, യാത്രക്കാരെ ആകർഷിക്കാൻ വന്ദേഭാരത് നിരക്കുകൾ കുറയ്ക്കാൻ നീക്കം

അഭിറാം മനോഹർ| Last Modified വ്യാഴം, 6 ജൂലൈ 2023 (19:54 IST)
യാത്രക്കാരുടെ കുറവ് മറികടക്കാന്‍ ചില ഹ്രസ്വദൂര വന്ദേഭാരത് സര്‍വീസുകളിലെ ടിക്കറ്റ് നിരക്ക് കുറയ്ക്കുന്ന കാര്യം പരിഗണനയിലെന്ന് റെയില്‍വേ. ഇന്‍ഡോര്‍ ഭോപ്പാല്‍, ഭോപ്പാല്‍ ജബല്‍പൂര്‍,നാഗ്പൂര്‍ ബിലാസ്പുര്‍ തുടങ്ങിയ റൂട്ടുകളില്‍ യാത്രക്കാര്‍ കുറവാണെന്നാണ് വിലയിരുത്തല്‍. ടിക്കറ്റ് നിരക്ക് കുറച്ച് കൂടുതല്‍ യാത്രക്കാരെ എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നീക്കം.

അതേസമയം ചുരുക്കം ചില റൂട്ടുകളൊഴികെ വന്ദേഭാരത് എക്‌സ്പ്രസുകള്‍ സര്‍വീസ് നടത്തുന്ന മിക്ക റൂട്ടുകളിലും മികച്ച പ്രതികരണമാണ് സര്‍വീസിന് ലഭിക്കുന്നത്. കേരളത്തിലോടുന്ന വന്ദേഭാരത് ട്രെയിനുകള്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഒന്നും രണ്ടും സ്ഥാനത്താണുള്ളത്. 24 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 46 വന്ദേഭാരത് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :