Washington Sundar: ഐപിഎല്ലില്‍ പോലും ആ ഗ്രൗണ്ടില്‍ കളിക്കാത്തവന്‍ ! അക്‌സറിനു പകരം സുന്ദറിനെ എടുത്ത 'ആനബുദ്ധി'

ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വാഷിങ്ടണ്‍ സുന്ദര്‍ ആയിരിക്കും അക്‌സറിനേക്കാള്‍ ഗുണം ചെയ്യുകയെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു പരീക്ഷണം

Washington Sundar
രേണുക വേണു| Last Modified തിങ്കള്‍, 23 ഫെബ്രുവരി 2026 (08:01 IST)
Washington Sundar

Washington Sundar: ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോടു 76 റണ്‍സിനാണ് ഇന്ത്യ തോറ്റത്. ഇതോടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ജയിച്ചാല്‍ മാത്രമേ ഇന്ത്യക്കു സെമിയിലേക്ക് വാതില്‍ തുറക്കൂ എന്ന അവസ്ഥയായി. ഇന്ത്യയുടെ ടീം സെലക്ഷനിലെ ഏറ്റവും വലിയ പാളിച്ച ഉപനായകന്‍ അക്‌സര്‍ പട്ടേലിനെ പുറത്തിരുത്തിയതാണ്.

ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വാഷിങ്ടണ്‍ സുന്ദര്‍ ആയിരിക്കും അക്‌സറിനേക്കാള്‍ ഗുണം ചെയ്യുകയെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു പരീക്ഷണം. അതിനെ മണ്ടത്തരമെന്നാണ് ക്രിക്കറ്റ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്.

ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സ് കളിച്ച 15 കളികളില്‍ ആറ് കളികള്‍ മാത്രമേ വാഷിങ്ടണ്‍ കളിച്ചിട്ടുള്ളൂ. ഹോം ഗ്രൗണ്ടായ ഗുജറാത്തില്‍ നടന്ന ഏഴ് കളികളില്‍ വാഷിങ്ടണ്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടായിരുന്നത് മൂന്നെണ്ണത്തില്‍ മാത്രം. എന്നിട്ടും സുന്ദറിനെ ലോകകപ്പിലെ സുപ്രധാന മത്സരത്തില്‍ കളിപ്പിച്ചത് എന്തിനെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

ബൗളിങ്ങില്‍ രണ്ട് ഓവറില്‍ 17 റണ്‍സാണ് വാഷിങ്ടണ്‍ വിട്ടുകൊടുത്തത്. വിക്കറ്റൊന്നും വീഴ്ത്താനും സാധിച്ചില്ല. ബാറ്റിങ്ങില്‍ അഞ്ചാമനായി ക്രീസിലെത്തിയിട്ടും 11 പന്തില്‍ 11 റണ്‍സെടുത്ത് പുറത്തായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :