ആ തീരുമാനം തെറ്റായിരുന്നു, 2019ലെ ലോകക‌പ്പിൽ റായിഡുവിനെ തഴഞ്ഞതിൽ മുൻ സെലക്‌ടർ

അഭിറാം മനോഹർ| Last Modified ശനി, 21 നവം‌ബര്‍ 2020 (17:10 IST)
അമ്പാട്ടി റായിഡുവിനെ 2019 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താതിരുന്ന തീരുമാനം തെറ്റായിരുന്നുവെന്ന് അന്ന് സെലക്ഷൻ കമ്മിറ്റി അംഗമായിരുന്ന ദേവാങ് ഗാന്ധി. ടീമിന്റെ മധ്യനിരയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ റായിഡുവിന്റെ സാന്നിധ്യം സഹായിക്കുമായിരുന്നുവെന്നും ദേവാങ് ഗാന്ധി അഭിപ്രായപ്പെട്ടു.

അതൊരു പിഴവായിരുന്നു. അന്ന് ശരിയായ കോമ്പിനേഷൻ കണ്ടെത്തിയെന്നായിരുന്നു കരുതിയിരുന്നത്.ലോകകപ്പിൽ ഇന്ത്യക്ക് ഒരു മോശം ദിവസം മാത്രമാണുണ്ടായിരുന്നത്. റായിഡുവിന്റെ അഭാവം വലിയ രീതിയിൽ ചർച്ചയാവാൻ കാരണവും അതാണ്. ആ ഒരൊറ്റ കളി മാറ്റിനിർത്തിയാൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം മികച്ച ടൂർണമെന്റാണ് അത്. റായിഡുവിനുണ്ടായ നിരാശ എനിക്ക് മനസിലാകും. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണങ്ങളെ ന്യായീകരിക്കാൻ സാധിക്കുന്നതെന്നും ദേവാങ് ഗാന്ധി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :