അനുബന്ധ വാര്‍ത്തകള്‍
- അമിതമായി ഗുളിക കഴിച്ചു; സജ്ന ഷാജി ആശുപത്രിയിൽ
- ദേഹാസ്വാസ്ഥ്യം: എം ശിവശങ്കറിനെ ഐസിയുവിൽ പ്രവേശിപ്പിച്ചു
- കോവിഡ് ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍ക്ക് പരിചരണം ആവശ്യമെങ്കില്‍ കൂട്ടിരിപ്പുകാരെ അനുവദിക്കാന്‍ നിര്‍ദേശം
- കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ 20 പേര്‍ക്ക് കോവിഡ്
- ആശുപത്രിയില്‍ നിന്ന് സഞ്ജയ് ദത്തിന്റെ പുതിയ ഫോട്ടോ, ആശങ്കയില്‍ ആരാധകര്‍
ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവിന് ഹൃദയാഘാതം
ഇന്ത്യയുടെ ഇതിഹാസ നായകനും ഓൾറൗണ്ടറുമായിരുന്ന കപിൽ ദേവിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആഞ്ചിയോ പ്ലാസിക്ക് വിധേയനാക്കി.
അതേസമയം അദ്ദേഹത്തിന്റെ ആരോഗ്യത്തെ പറ്റിയുള്ള മറ്റ് വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കപിൽ ദേവിന് ഹൃദയാഘാതമുണ്ടായതായുള്ള വാർത്തകൾ വന്നതിന് പിന്നാലെ അദ്ദേഹത്തിന് സുഖം പ്രാപിക്കട്ടെ എന്ന ആശംസയുമായി ക്രിക്കറ്റ് ലോകം രംഗത്തെത്തി. ഇന്ത്യയെ ആദ്യമായി ലോകകിരീടജയത്തിലേക്ക് നയിച്ച കപിൽ ദേവ് 1978 ഒക്‌ടോബർ 1ന് പാകിസ്ഥാനെതിരെയാണ് അരങ്ങേറ്റം കുറിച്ചത്. 131 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 5,428 റൺസും 434 വിക്കറ്റും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.