ടി20 ലോകകപ്പ് നേടാനുള്ള കരുത്ത് അഫ്‌ഗാനുണ്ട്, വ്യക്തമാക്കി റാഷിദ് ഖാൻ

അഭിറാം മനോഹർ| Last Modified ബുധന്‍, 16 സെപ്‌റ്റംബര്‍ 2020 (18:52 IST)
സമീപകാലത്തായി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും പുരോഗതി കൈവരിച്ച ടീമാണ് അഫ്‌ഗാനിസ്ഥാൻ. വിവിധ ക്രിക്കറ്റ് ലീഗുകളിൽ നിന്നായി കളിച്ചിറങ്ങിയ താരങ്ങളാണ് അഫ്‌ഗാനിസ്ഥാന്റെ കരുത്ത്. റാഷിദ് ഖാൻ,മുഹമ്മദ് നബി,മുജീബ് റഹ്മാൻ എന്നിവരെല്ലാം മികച്ച പ്രകടനമാണ് അഫ്‌ഗാനായി പുറത്തെടുക്കുന്നത്.

ഇപ്പോളിതാ അഫ്‌ഗാൻ ക്രിക്കറ്റ് കൈവരിച്ച പുരോഗതിയെ പറ്റി സംസരിക്കുകയാണ് അഫ്‌ഗാനിസ്ഥാന്റെ സ്റ്റാർ പ്ലെയറായ റാഷിദ് ഖാൻ. ലോകകപ്പ് ഉയർത്താൻ മാത്രം കെൽപ്പുള്ള ടീമാണ് അഫ്‌ഗാനിസ്ഥാൻ എന്നാണ് പറയുന്നത്. മികച്ച ബൗളർമാരും ബാറ്റ്സ്മാന്മാരും അടങ്ങിയ ടീമാണ് അഫ്‌ഗാൻ. ടീമിന് മാത്രമല്ല ആരാധകർക്കും ടീം കപ്പ് നേടുമെന്ന വിശ്വാസമുണ്ട് റാഷിദ് ഖാൻ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :