ഒരോവറില്‍ 6 സിക്‍സര്‍ പായിച്ചു, 174 പന്തുകള്‍ നേരിട്ടപ്പോള്‍ കിട്ടിയത് 36 റണ്‍സ് !

ജോര്‍ജി സാം| Last Updated: ബുധന്‍, 16 സെപ്‌റ്റംബര്‍ 2020 (22:12 IST)
തലക്കെട്ട് വായിച്ച് തെറ്റിദ്ധരിക്കേണ്ട. ഒരു മത്സരത്തിലെ കാര്യമല്ല പറഞ്ഞത്. ഒരോവറിലെ ആ‍റു പന്തും സിക്സര്‍ പായിച്ചതും 60 ഓവര്‍ ബാറ്റ് ചെയ്തിട്ട് വെറും 36 റണ്‍സ് എടുത്തതും ഒരാളുമല്ല, പക്ഷേ ഈ രണ്ട് കാര്യങ്ങളെയും ബന്ധിപ്പിക്കുന്ന മറ്റൊന്നുണ്ട്. രണ്ടും സംഭവിച്ചത് ലോകകപ്പിലാണ്.

ഒരോവറിലെ ആറ് പന്തും സിക്സറിന് പായിച്ച് ഹീറോയായത് ദക്ഷിണാഫ്രിക്കയുടെ ഹെര്‍ഷല്‍ ഗിബ്സ് ആണ്. 2007 ലോകകപ്പില്‍ ഹോളണ്ടിനെതിരെയുള്ള മത്സരത്തിലാണ് ഏകദിനത്തിലെ ഈ ചരിത്രസംഭവം. ഹോളണ്ടിന്‍റെ വാന്‍ ബുങ്കെയാണ് ഗിബ്സിന്റെ ബാറ്റിന്റെ ചൂടറിഞ്ഞത്. 40 പന്തില്‍ ഗിബ്സ് 72 റണ്‍സാണെടുത്തത്. മഴമൂലം 40 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക 354 റണ്‍സിന്റെ വിജയലക്‍ഷ്യം കുറിച്ചു. മത്സരത്തില്‍ ഹോളണ്ട് 221 റണ്‍സിന് പരാജയപ്പെട്ടു.

മത്സരത്തില്‍ 60 ഓവറും(1987 ലോകകപ്പ് മുതലാണ് മത്സരം 50 ഓവറാക്കിയത്) ബാറ്റ് ചെയ്ത് വെറും 36 റണ്‍സ് മാത്രം എടുത്തത് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ക്രിക്കറ്റര്‍ സുനില്‍ ഗവാസ്കറാണ്. 1975 ജൂണ്‍ ഏഴിന് നടന്ന ലോകകപ്പ് മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ 174 പന്തുകള്‍ നേരിട്ട സുനില്‍ ഒരു ബൌണ്ടറിയുള്‍പ്പടെ 36 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുകയായിരുന്നു. മത്സരത്തില്‍ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സ് എടുത്തപ്പോള്‍ രണ്ടാമത് ബാറ്റ് ചെയ്ത ഇന്ത്യക്ക് 60 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ. ലോര്‍ഡ്സില്‍ നടന്ന ഈ മത്സരത്തില്‍ ഇന്ത്യ 202 റണ്‍സിന് പരാജയപ്പെട്ടു.

സുനില്‍ ഗവാസ്കറിന്റെ ഏകദിന കരിയറിലെ ഒരു സുപ്രധാന നേട്ടത്തിനും ലോകകപ്പ് വേദി സാക്ഷിയായിട്ടുണ്ട്. 1987ല്‍ ഒക്ടോബര്‍ 21ന് ന്യൂസിലാന്റിനെതിരെ നടന്ന മത്സരത്തിലാണ് ഗവാസ്കര്‍ തന്റെ ഏക ഏകദിന സെഞ്ച്വറി നേടിയത്. 88 പന്തുകള്‍ നേരിട്ട ഗവാസ്കര്‍ പുറത്താകാതെ 103 റണ്‍സ് എടുത്തു. ഈ മത്സരം മറ്റൊരു ചരിത്രനിമിഷത്തിനും സാക്ഷിയായി. ലോകകപ്പിലെ ആദ്യ ഹാട്രിക് വിക്കറ്റ് നേട്ടത്തിന് ഇന്ത്യയുടെ ചേതന്‍ ശര്‍മയെ അര്‍ഹനാക്കിയത് ഈ മത്സരമാണ്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്റ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തു. ഈ വിജയലക്‍ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 32.1 ഓവറില്‍ 224 റണ്‍സെടുത്തു. ഇന്ത്യ ഒമ്പത് വിക്കറ്റിന് മത്സരം ജയിച്ചു. മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം രണ്ടുപേര്‍ക്കായിരുന്നു- ഗവാസ്കര്‍ക്കും ചേതന്‍ ശര്‍മ്മയ്ക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ ...

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !
2022 ല്‍ ദുലീപ് ട്രോഫി ക്രിക്കറ്റില്‍ വെസ്റ്റ് സോണും സൗത്ത് സോണും തമ്മിലുള്ള മത്സരം ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?
പരിശീലനത്തിനിടെ ഇടവേളയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സഹീര്‍ ഖാനുമായി ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല
ആദ്യ ഓവറില്‍ 4 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സ്വന്തമാക്കിയെങ്കിലും പിന്നീട് ...

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് ...

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് കാര്യം, മേല്‍ക്കൂര ചോര്‍ന്നാല്‍ എല്ലാം തീര്‍ന്നില്ലെ, പോയന്റ് പട്ടികയില്‍ അവസാനത്തേക്ക് വീണ് ഹൈദരാബാദ്
കൊല്‍ക്കത്തെയ്‌ക്കെതിരെ 201 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സണ്‍റൈസേഴ്‌സിന് തുടക്കം തന്നെ ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

Jofra Archer: എല്ലാ ദിവസവും നല്ലതായിരിക്കില്ല, ഫോമിലേക്ക് ...

Jofra Archer: എല്ലാ ദിവസവും നല്ലതായിരിക്കില്ല, ഫോമിലേക്ക് തിരിച്ചെത്താനായതിൽ സന്തോഷമെന്ന് ആർച്ചർ
ടീമിന് സംഭാവന നല്‍കാനായി എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇതുപോലുള്ള ...

പഞ്ചാബിനെതിരെ പുറത്തായതിൽ അരിശം, നിരാശയിൽ ബാറ്റ് ...

പഞ്ചാബിനെതിരെ പുറത്തായതിൽ അരിശം, നിരാശയിൽ ബാറ്റ് വലിച്ചെറിഞ്ഞ് സഞ്ജു
ഈ സീസണിലെ ശക്തരായ നിരയ്‌ക്കെതിരെ 50 റണ്‍സിന്റെ വിജയമാണ് റോയല്‍സ് സ്വന്തമാക്കിയത്. ...

Rajasthan Royals: നായകനെത്തി, അർച്ചറും ജയ്സ്വാളും ഫോമിൽ ...

Rajasthan Royals: നായകനെത്തി, അർച്ചറും ജയ്സ്വാളും ഫോമിൽ അടിമുടി മാറി രാജസ്ഥാൻ റോയൽസ്, എതിരാളികൾ ഭയക്കണം
ആദ്യ 3 മത്സരങ്ങളില്‍ ബാറ്റിംഗില്‍ മാത്രം ഇറങ്ങിയിരുന്ന സഞ്ജു സാംസണ്‍ നായകനെന്ന നിലയില്‍ ...

MS Dhoni: ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കാന്‍ വീണ്ടും ...

MS Dhoni: ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കാന്‍ വീണ്ടും എം.എസ്.ധോണി ?
ചെന്നൈ നായകന്‍ ഋതുരാജ് ഗെയ്ക്വാദ് ഇന്നത്തെ മത്സരത്തില്‍ കളിച്ചേക്കില്ല

Rohit Sharma: മുട്ടിനു വയ്യ, അല്ലാതെ കളി മോശമായിട്ട് ...

Rohit Sharma: മുട്ടിനു വയ്യ, അല്ലാതെ കളി മോശമായിട്ട് മാറ്റിയതല്ല; രോഹിത്തിനു അടുത്ത കളിയും നഷ്ടപ്പെടും
പരിശീലനത്തിനിടെ കാല്‍മുട്ടിനു പരുക്കേറ്റതാണ് രോഹിത്തിനു തിരിച്ചടിയായത്