ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു? സൂചന നൽകി ഡേവിഡ് വാർണർ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 14 നവം‌ബര്‍ 2022 (18:23 IST)
ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കാനൊരുങ്ങി ഓസീസ് ഓപ്പണർ ഡേവിഡ് വാർണർ. ടെസ്റ്റ് ക്രിക്കറ്റിൽ ഇത് തൻ്റെ അവസാന വർഷമായിരിക്കുമെന്ന് പറഞ്ഞു. ടി20 ലോകകപ്പ് സെമി ഫൈനൽ പോലുമെത്താതെ ഓസീസ് ടീം മടങ്ങിയതിന് പിന്നാലെയാണ് വാർണറിൻ്റെ പ്രതികരണം.

അടുത്ത വർഷം ഏകദിന ലോകകപ്പും 2024ൽ ടി20 ലോകകപ്പും നടക്കുന്നതിനാൽ ടെസ്റ്റിൽ ഇതിൻ്റെ അവസാന 12 മാസങ്ങളാകുമെന്നാണ് കരുതുന്നത് വാർണർ പറഞ്ഞു. ടി20 ക്രിക്കറ്റിനെ താൻ ഇപ്പോഴും സ്നേഹിക്കുന്നുവെന്നും 2024ലെ ലോകകപ്പിൽ ടീമിൽ ഇടം നേടാനാകുമെന്നാണ് പ്രതീക്ഷയെന്നും വാർണർ പറഞ്ഞു. ഓസീസിന് വേണ്ടി 96 ടെസ്റ്റുകളിൽ നിന്ന് 46.53 ശരാശരിയിൽ 7817 റൺസ് വാർണർ നേടിയിട്ടുണ്ട്.24 സെഞ്ചുറികളും 34 അർധസെഞ്ചുറികളും അതിൽ ഉൾപ്പെടുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :