കണക്കുകൾ കള്ളം പറയും, ബെൻ സ്റ്റോക്സിനെ നോക്കു: ഇതിഹാസമാണയാൾ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 14 നവം‌ബര്‍ 2022 (13:54 IST)
പാകിസ്ഥാനെതിരായ പോരാട്ടത്തിൽ മികച്ച പോരാട്ടമാണ് പാക് ബൗളിങ് നിര കാഴ്ചവെച്ചതെങ്കിലും മത്സരത്തിൻ്റെ എല്ലാ ഘട്ടത്തിലും കളിയുടെ നിയന്ത്രണം ഇംഗ്ലണ്ടിൻ്റെ കൈകളിൽ തന്നെയായിരുന്നു. 5 വിക്കറ്റ് ഇംഗ്ലണ്ടിന് നഷ്ടമായിരുന്നുവെങ്കിലും ഒരറ്റത്ത് ബെൻ സ്റ്റോക്സും തുടർന്ന് ബാറ്റർമാരായി സാം കറനും മാർക്ക് വുഡും അടക്കമുള്ള താരങ്ങളും ഇറങ്ങാനിരിക്കെ ഷഹീൻ അഫ്രീദിയെ പരിക്ക് വലച്ചില്ലെങ്കിലും ഇംഗ്ലണ്ട്
വിജയം കാണാനായിരുന്നു സാധ്യത അധികവും.

ലോകകപ്പ് മത്സരങ്ങൾ തുടങ്ങും മുൻപ് ഇംഗ്ലണ്ടിൻ്റെ ടി20 ലോകകപ്പിൽ ബെൻ സ്റ്റോക്സിനെ പോലെ ഒരാളെ ആവശ്യമില്ലെന്ന വാദങ്ങൾ ഉയർന്നിരുന്നെങ്കിൽ നായകൻ ജോസ് ബട്ട്‌ലറായിരുന്നു സ്റ്റോക്സിനെ ടീമിൽ ഉൾപ്പെടുത്താൻ വാശി കാണിച്ചത്. വലിയ മത്സരങ്ങളിൽ പോരാളിയായി ഉയരുന്ന സ്റ്റോക്സിനെ പോലൊരു താരത്തെ നഷ്ടപ്പെടുത്താൻ ഒരു നായകനും തയ്യാറാവില്ലല്ലോ.

ടി20 കണക്കുകൾ പരിശോധിക്കുമ്പോൾ ഒരു ശരാശരി താരം മാത്രമാണ്
ബെൻ സ്റ്റോക്സ്. എന്നാൽ സമ്മർദ്ദം നിലനിൽക്കുന്ന വലിയ മത്സരങ്ങളിൽ വിജയിക്കാൻ അദ്ദേഹത്തോളം കഴിവുള്ള താരങ്ങൾ
ചുരുക്കം. ലോകകപ്പ്
ഫൈനലിൽ പാകിസ്ഥാനെതിരെ നേടിയ അർധസെഞ്ചുറിയാണ് സ്റ്റോക്സിൻ്റെ ടി20 കരിയറിലെ ഒരേയൊരു അർധസെഞ്ചുറി.

43 ടി20 മത്സരങ്ങളിൽ 21.67 ശരാശരിയിൽ 585 റൺസ് മാത്രമാണ് ബെൻ സ്റ്റോക്സിൻ്റെ പേരിലുള്ളത്. ഇംഗ്ലണ്ട് നിരയിലെ വെടിക്കെട്ട് വീരന്മാർക്കിടയിൽ 128 എന്ന പ്രഹരശേഷി മാത്രമാണ് ബെൻ സ്റ്റോക്സിനുള്ളത്.
2019ലെ ഏകദിന ലോകകപ്പ്
ഇംഗ്ലണ്ടിന് ഒറ്റയ്ക്ക് നേടികൊടുത്ത ബെൻ സ്റ്റോക്സിന് ഏകദിനത്തിലും അവിശ്വസനീയമായ റെക്കോർദുകളില്ല. 105 ഏകദിനമത്സരങ്ങളീൽ നിന്ന് 38 ശരാശരിയിൽ 2924 റൺസ് മാത്രമാണ് സ്റ്റോക്സിനുള്ളത്. ഇതിൽ 3 സെഞ്ചുറികൾ ഉൾപ്പെടുന്നു.

കണക്കുകൾ നോക്കുമ്പോൾ ശരാശരിയിൽ നിൽക്കുന്ന താരമായ ബെൻ സ്റ്റോക്സിനെ ഇതിഹാസമാകുന്നത് ഒരു കരിയർ എൻഡിങ് ഗെയിമിൽ നിന്നും അവിശ്വസനീയമായി അദ്ദേഹം തിരിച്ചുവന്നുവെന്നതും വലിയ മത്സരങ്ങളിൽ ടീമിന് വേണ്ടി കൃത്യമായി തൻ്റെ ജോലി ചെയ്യുന്നുവെന്നതുമാണ്. 2019ലെ ഏകദിന ലോകകപ്പ് വിജയം. 2019ലെ ആഷസിൽ നേടിയ അവിശ്വസനീയമായ
വിജയം വീണ്ടും 2022ലെ ടി20 ലോകകിരീടം എല്ലാം നേടിയത് സ്റ്റോക്സിൻ്റെ മികവിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ ...

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !
2022 ല്‍ ദുലീപ് ട്രോഫി ക്രിക്കറ്റില്‍ വെസ്റ്റ് സോണും സൗത്ത് സോണും തമ്മിലുള്ള മത്സരം ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?
പരിശീലനത്തിനിടെ ഇടവേളയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സഹീര്‍ ഖാനുമായി ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല
ആദ്യ ഓവറില്‍ 4 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സ്വന്തമാക്കിയെങ്കിലും പിന്നീട് ...

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് ...

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് കാര്യം, മേല്‍ക്കൂര ചോര്‍ന്നാല്‍ എല്ലാം തീര്‍ന്നില്ലെ, പോയന്റ് പട്ടികയില്‍ അവസാനത്തേക്ക് വീണ് ഹൈദരാബാദ്
കൊല്‍ക്കത്തെയ്‌ക്കെതിരെ 201 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സണ്‍റൈസേഴ്‌സിന് തുടക്കം തന്നെ ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

KL Rahul: 'ഇത് എന്റെ ഏരിയ'; ആര്‍സിബി തൂക്കിനു പിന്നാലെ ...

KL Rahul: 'ഇത് എന്റെ ഏരിയ'; ആര്‍സിബി തൂക്കിനു പിന്നാലെ മാസായി രാഹുല്‍ (വീഡിയോ)
'ഇത് എന്റെ മണ്ണാണ്' എന്ന അര്‍ത്ഥത്തില്‍ കൈ കൊണ്ട് നെഞ്ചില്‍ അടിക്കുന്ന ആംഗ്യമാണ് രാഹുല്‍ ...

Phil Salt Run out: 'കോലിയാണ് എല്ലാറ്റിനും കാരണം'; ഫില്‍ ...

Phil Salt Run out: 'കോലിയാണ് എല്ലാറ്റിനും കാരണം'; ഫില്‍ സാള്‍ട്ടിന്റെ റണ്‍ഔട്ടില്‍ വിമര്‍ശനം
ഓപ്പണറായി ക്രീസിലെത്തിയ ഫില്‍ സാള്‍ട്ട് തുടക്കം മുതല്‍ തകര്‍ത്തടിക്കുകയായിരുന്നു

Royal Challengers Bengaluru: സ്വന്തം ഗ്രൗണ്ടില്‍ ഇത്രയും ...

Royal Challengers Bengaluru: സ്വന്തം ഗ്രൗണ്ടില്‍ ഇത്രയും ഗതികെട്ട വേറൊരു ടീമുണ്ടോ? വീണ്ടും തോല്‍വി
ഹോം ഗ്രൗണ്ടില്‍ ഇത്രയും മോശം റെക്കോര്‍ഡ് ഉള്ള വേറൊരു ടീം ഐപിഎല്ലില്‍ ഇല്ല

MS Dhoni: ചെന്നൈയുടെ 'തല'യാകാന്‍ ധോണി; ഗെയ്ക്വാദ് പുറത്ത്

MS Dhoni: ചെന്നൈയുടെ 'തല'യാകാന്‍ ധോണി; ഗെയ്ക്വാദ് പുറത്ത്
രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിനിടെയാണ് ഗെയ്ക്വാദിന്റെ കൈമുട്ടിനു പരുക്കേറ്റത്

Rajasthan Royals: സഞ്ജുവിന്റെ രാജസ്ഥാനു മൂന്നാം തോല്‍വി; ...

Rajasthan Royals: സഞ്ജുവിന്റെ രാജസ്ഥാനു മൂന്നാം തോല്‍വി; കാണുമോ പ്ലേ ഓഫ്?
ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്ണ നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് ...