രണ്ട് വർഷം മുൻപെങ്കിലും അവൻ ഇന്ത്യൻ ജേഴ്സി അണിയേണ്ടതായിരുന്നു, ഹാർദ്ദിക്കിൻ്റെ പരാമർശം വിരൽ ചൂണ്ടുന്നത് ആരുടെ നേർക്ക്?
ഇന്ത്യൻ ഓൾറൗണ്ടർ ഹാർദ്ദിക് പാണ്ഡ്യ ടീമിലെ സഹതാരം സൂര്യകുമാർ യാദവിനെ പുകഴ്ത്തി ഹാർദ്ദിക് പാണ്ഡ്യ. തൻ്റെ മുൻ മുംബൈ ഇന്ത്യൻസ് സഹതാരമായിരുന്ന സൂര്യകുമാർ യാദവ് കുറഞ്ഞത് 2 വർഷം മുൻപെങ്കിലും ഇന്ത്യയ്ക്ക് വേണ്ടി കളിക്കേണ്ടതായിരുന്നുവെന്നും എന്നാൽ കളിയോടുള്ള അവൻ്റെ അടങ്ങാത്ത ആഗ്രഹവും സ്വപ്നവും അവനെ മറ്റൊരു തലത്തിൽ എത്തിക്കുന്നുവെന്നും ഹാർദ്ദിക് പറഞ്ഞു.
ആക്രമണ ക്രിക്കറ്റ് കളിക്കാൻ ഇഷ്ടപ്പെടുന്ന സൂര്യകുമാർ 9 അർധസെഞ്ചുറികളും ഒരു സെഞ്ചുറിയും സഹിതം ആയിരത്തിലധികം റൺസ് ഈ വർഷം ടി20യിൽ നേടിയിട്ടുണ്ട്. ഹാർദ്ദിക് പാണ്ഡ്യയുടെ പരാമർശം ആ സമയത്തെ ഇന്ത്യൻ ടീം പരിശീലകനായ രവി ശാസ്ത്രി, നായകൻ വിരാട് കോലി എന്നിവരെ ലക്ഷ്യമിട്ടാണെന്നാണ് ആരാധകർ പറയുന്നത്.
