ടി20 ലോകകപ്പിലെ ലോക ഇലവൻ, ഇന്ത്യൻ ടീമിൽ നിന്നും 2 താരങ്ങൾ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 14 നവം‌ബര്‍ 2022 (13:50 IST)
2022ലെ ടി20 ലോകകപ്പിൽ മികച്ചപ്രകടനം പുറത്തെടുത്ത താരങ്ങളെ അണിനിരത്തി ടൂർണമെൻ്റ് ഇലവനെ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐസിസി.ഇംഗ്ലണ്ട്- പാകിസ്താൻ ഫൈനൽ മത്സരത്തിന് ശേഷമാണ് ടൂർണമെൻ്റ് ഇലവനെ ഐസിസി പ്രഖ്യാപിച്ചത്. 2
ഇന്ത്യൻ താരങ്ങളാണ് ടീമിൽ ഇടം നേടിയത്.

ഇംഗ്ലണ്ടിനെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ജോസ് ബട്ട്‌ലർ തന്നെയാണ് ടൂർണമെൻ്റ് ഇലവൻ്റെ നായകൻ. ബട്ട്‌ലർക്കൊപ്പം അലക്സ് ഹെയ്ൽസ് ഓപ്പണറായി ടീമിൽ ഇടം നേടി. മൂന്നാമനായി വിരാട് കോലിയും നാലാമനായി സൂര്യകുമാർ യാദവും ടീമിൽ ഇടം നേടി.അഞ്ചാം നമ്പർ ബാറ്ററായി ന്യൂസിലൻഡിൻ്റെ ഗ്ലെൻ ഫിലിപ്സ് എത്തും. ഓൾറൗണ്ടർമാരായി സിംബാബ്‌വെയുടെ സിക്കന്ദർ റാസ, പാകിസ്ഥാൻ്റെ ശദബ് ഖാൻ, ഇംഗ്ലണ്ടിൻ്റെ സാം കറൻ എന്നിവർ ടീമിലെത്തി.

ഇംഗ്ലണ്ടിൻ്റെ പേസർ മാർക്ക് വുഡ്, പാകിസ്ഥാൻ്റെ ഷഹീൻ അഫ്രീദി എന്നിവരാണ് പേസർമാർ. റിസർവ് താരമായി ഇന്ത്യയുടെ ഹാർദ്ദിക് പാണ്ഡ്യയും ടീമിൽ ഇടം നേടി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :