അഭിറാം മനോഹർ|
Last Modified ഞായര്‍, 31 ഒക്‌ടോബര്‍ 2021 (10:05 IST)
ടി20 ലോകകപ്പിൽ ചരിത്രനേട്ടവുമായി ശ്രീലങ്കൻ സ്പിന്നർ വാനിന്ദു ഹസരങ്ക. ദക്ഷിണാഫ്രിക്കക്കെതിരെ ഹാട്രിക് നേടിയ
ഹസരങ്ക ടി20 ലോകകപ്പിൽ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ബൗളറാണ്. 2007ലെ ലോകകപ്പില്‍ ഓസ്ട്രേലിയയുടെ ബ്രെറ്റ് ലീയും ഈ ലോകകപ്പിന്‍റെ യോഗ്യതാ റൗണ്ടില്‍ നെതര്‍ല്‍ന്‍ഡ്സിന്‍റെ കര്‍ടിസ് കാംഫറുമാണ് ലോകകപ്പില്‍ ഹാട്രിക്ക് നേട്ടം സ്വന്തമാക്കിയ മറ്റ് ബൗളര്‍മാര്‍.
അതേസമയം ടി20യിലും ഏകദിനത്തിലും ഹാട്രിക് നേടുന്ന നാലാമത്തെ മാത്രം ബൗളറെന്ന നേട്ടവും ഹസരങ്ക സ്വന്തമാക്കി. ബ്രെറ്റ് ലീ, തിസാര പേരേര, ലസിത്
മലിംഗ എന്നിവരാണ് ഏകദിനത്തിലും ടി20യിലും ഹാട്രിക്ക് നേടിയ മറ്റ് ബൗളര്‍മാര്‍. ഇതില്‍ തിസാര പേരെരയും മലിംഗയും ലങ്കന്‍ താരങ്ങളാണ്.
മത്സരത്തിൽ തുടർച്ചയായ നാലു പന്തിൽ വിക്കറ്റെന്ന ചരിത്രനേട്ടം തലനാരിഴയ്‌ക്കാണ് ഹസരങ്കയ്ക്ക് നഷ്ടമായത്.പതിനഞ്ചാം ഓവറിലെ അവസാന പന്തില്‍ ഏയ്ഡന്‍ മാര്‍ക്രത്തെ ബൗള്‍ഡാക്കിയാണ് ഹസരങ്ക ഹാട്രിക്ക് വേട്ട തുടങ്ങിയത്. പതിനേഴാം ഓവറെ ആദ്യ പന്തില്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ തെംബാ ബാവുമയെ മടക്കിയ ഹസരങ്ക തൊട്ടടുത്ത പന്തിൽ ഡ്വയിന്‍ പ്രിട്ടോറിയസിനെ രജപക്സയുടെ കൈകളിലെത്തിച്ചാണ് ഹാട്രിക്ക് പൂര്‍ത്തിയാക്കിയത്.
നാലാമത്തെ പന്തിൽ തൊട്ടടുത്ത പന്തില്‍ കാഗിസോ റബാദയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയെങ്കിലും അമ്പയര്‍ ഔട്ട് അനുവദിച്ചില്ല. ലങ്ക റിവ്യു എടുത്തപ്പോള്‍ പന്ത് മിഡില്‍ സ്റ്റംപില്‍ തട്ടുമെന്ന് വ്യക്തമായെങ്കിലും പിച്ച് ചെയ്തത് ലെഗ് സ്റ്റംപിന് പുറത്തായതിനാല്‍ ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം ശരിവെക്കുകയായിരുന്നു.