'ലൗ ഫ്രം കേരള'; ശ്രീലങ്കന്‍ ഗായികയുടെ 'മനികെ മാഗെ' സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ഹിറ്റ്, നൂറ് മില്യണിലേക്ക്

രേണുക വേണു| Last Modified വ്യാഴം, 9 സെപ്‌റ്റംബര്‍ 2021 (20:25 IST)

ശ്രീലങ്കന്‍ ഗായിക യോഹാനി ദിലോക ഡി സില്‍വയുടെ 'മനികെ മാഗെ ഹിതെ' എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. മലയാളികള്‍ അടക്കം നിരവധി പേരാണ് യൂട്യൂബില്‍ ഈ ഗാനം കണ്ടിരിക്കുന്നത്. ഭാഷ അറിയില്ലെങ്കിലും പാട്ട് കേട്ടിരിക്കാന്‍ നല്ല അനുഭവമാണെന്നും ഒന്നിലേറെ തവണ പാട്ട് ആവര്‍ത്തിച്ചു കേട്ടെന്നും യൂട്യൂബ് ലിങ്കിന് താഴെ നിരവധി മലയാളികള്‍ കമന്റ് ചെയ്തിട്ടുണ്ട്.



'മനികെ മാഗെ ഹിതെ' എന്ന ഗാനം 2020ലാണ് പുറത്തിറക്കുന്നത്. യോഹാനിയുടെ കവര്‍ വേര്‍ഷനോടെയാണ് ഇത് വൈറലാകുന്നത്. 96 മില്യണ്‍ കാഴ്ചക്കാരാണ് നിലവില്‍ വീഡിയോയ്ക്കുള്ളത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇത് നൂറ് മില്യണ്‍ കടക്കും. കഴിഞ്ഞ മേയിലാണ് ഇതിന്റെ കവര്‍ വേര്‍ഷന്‍ പുറത്തിറക്കിയത്. ദുലല്‍ ആര്‍ക്‌സ് ആണ് ഗാനത്തിന് വരികളെഴുതിയിരിക്കുന്നത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :