മുട്ടിന്മേൽ നിന്ന് ഐക്യദാർഡ്യം പ്രഖ്യാപിക്കാനില്ല, നിലപാടറിയിച്ച് ലങ്കൻ ക്രിക്കറ്റ് ബോർഡ്

അഭിറാം മനോഹർ| Last Modified വ്യാഴം, 28 ഒക്‌ടോബര്‍ 2021 (19:35 IST)
ടി20 ലോകകപ്പിൽ മുട്ടിന്മേൽ നിന്ന് വംശീയതയ്ക്കെതിരായ നിലപാട് പല ടീമുകളും പ്രഖ്യാപിച്ചിരുന്നു. എന്നാൽ തങ്ങളുടെ ഭാഗത്ത് നിന്ന് അത്തരത്തിലുള്ള ഒന്നും ഉണ്ടാവില്ലെന്ന് വ്യക്തമാക്കി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്.

വെസ്റ്റിൻഡീസ് താരങ്ങൾ കഴിഞ്ഞ മത്സരത്തിൽ ഐക്യദാർഡ്യം പ്രഖ്യാപിച്ചപ്പോൾ ഇംഗ്ലണ്ട് താരങ്ങളും ഇതിനൊപ്പം ചേർന്നിരുന്നു. തുടർന്ന് ഇന്ത്യ പാക് മത്സരത്തിന് മുൻപ് ഇന്ത്യയും ഇതിന് തയ്യാറായി. എന്നാൽ മുട്ടുകുത്താൻ തയ്യാറായില്ല എന്ന കാരണത്താൽ ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൺ ഡികോക്കിനെ ടീമിൽ നിന്നും പുറത്താക്കിയതോടെ മുട്ടുകുത്തൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചു.

ഈ സാഹചര്യത്തിലാണ് മുട്ടിന്മേൽ നിന്ന് ഐക്യദാർഡ്യം പ്രകടിപ്പിക്കാനില്ലെന്ന് ലങ്കൻ ക്രിക്കറ്റ് ബോർഡ് പരസ്യ നിലപാടെടുത്തത്. മുട്ടി‌ന്മേൽ നിൽക്കേണ്ടെന്ന നിലപാടാണ് ഈ വർഷമാദ്യം വിൻഡീസിനെതിരായ പരമ്പരയ്ക്ക് മുൻപ് ലങ്കൻ ബോർഡ് എടുത്തത്. ഏറെ നാളായി ലങ്കൻ ബോർഡ് സ്വീകരിച്ച് പോരുന്ന നിലപാടാണിതെന്നും ലോകകപ്പിന് ശേഷവും നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും ലങ്കൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :