1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Messi Scores Hat Trick Goals

ഹാട്രിക് ഗോളോടെ സാക്ഷാല്‍ പെലെയെ മറികടന്ന് മെസി

Messi
ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ബൊളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് അര്‍ജന്റീനയുടെ ജൈത്രയാത്ര. ലിയോണല്‍ മെസിയുടെ ഹാട്രിക് ഗോള്‍ നേട്ടമാണ് അര്‍ജന്റീനയ്ക്ക് സുന്ദര വിജയം സമ്മാനിച്ചത്. ബൊളീവിയക്കെതിരായ ഹാട്രിക് ഗോള്‍ നേട്ടത്തോടെ ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിലെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി മെസി. ബ്രസീല്‍ ഇതിഹാസം പെലെയുടെ 50 വര്‍ഷം നീണ്ട റെക്കോര്‍ഡ് ആണ് മെസി മറികടന്നത്. ബൊളീവിയക്കെതിരായ ഹാട്രിക് ഗോളോടെ മെസിയുടെ ആകെ ഗോള്‍ നേട്ടം 79 ആയി. പെലെയുടെ 77 ഗോളുകള്‍ ആയിരുന്നു ഇതുവരെ ഒന്നാമത്. 
 
അടുത്ത ലേഖനം
ടെസ്റ്റ് ക്രിക്കറ്റിന് ഇന്ന് ഒരു മിശിഹയെ ഉള്ളു, അത് കോലിയാണ്